ദൈവിക ദാനമായ ജലം നാം അശുദ്ധമാക്കരുത് : മാർപാപ്പാ

ദൈവിക ദാനമായ ജലം നാം അശുദ്ധമാക്കരുതെ ന്നും, അത് ഭാവി തലമുറകളുടെ പാരമ്പര്യസ്വത്താണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

കോസ്തറീക്കയിലെ സാൻ ഹൊസെയിൽ സമുദ്രസംബന്ധിയായ പ്രവർത്തനത്തെ സംബന്ധിച്ച് “മാറ്റത്തിൽ മുഴുകി” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കപ്പെട്ട ഉന്നതതല പരിപാടിയോടനുബന്ധിച്ച്, പരിശുദ്ധസിംഹാസനത്തിനുവേണ്ടിയുള്ള അന്നാടിന്റെ സ്ഥാനപതി ഫെദെറീക്കൊ ത്സമോറ കൊർദേറൊയ്ക്കയച്ച് സന്ദേശത്തിലാണ് പാപ്പാ ജലത്തിൻറെ മൂല്യം എടുത്തുകാട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

ജലത്തെ സഹോദരീ എന്ന് സംബോധന ചെയ്യുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ സൃഷ്ടിഗീതം അനുസ്മരിച്ചു കൊണ്ട് പാപ്പാ ഭക്ഷ്യസുരക്ഷയിൽ ജലത്തിന്റെ പൊതുവായ ഉപയോഗം, കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ ജലത്തിൻറെ എളിയ പ്രവർത്തനം എന്നിവ വിലമതിക്കാനും അതിൻറെ അമൂല്യമായ സൗന്ദര്യം വീണ്ടെടുത്തു നല്കുന്നതിനായി മലിനീകരണത്തിനെതിരെ പോരാടാനും മാർപാപ്പാ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group