ദരിദ്രരിൽ നിന്നും നമ്മുടെ ദൃഷ്ടികൾ അകറ്റരുത്; ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി : ‘നവംബർ പത്തൊൻപതാം തീയതി ആചരിക്കുന്ന ഏഴാമത് ലോക പാവങ്ങളുടെ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പാ സന്ദേശം കൈമാറി.

സന്ദേശത്തിൽ കാലികപ്രസക്തമായ വിഷയങ്ങളോടൊപ്പം, എപ്രകാരം ദരിദ്രരായ ആളുകളിൽ നിന്നും മുഖം തിരിക്കാതെ അവർക്ക് ആവശ്യമായ പരിഗണനയും, മാന്യതയും നൽകി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു.

വികാരങ്ങളുടെ മാത്രം തലങ്ങളിൽ കാണേണ്ടവരല്ല പാവങ്ങളായ ആളുകളെന്നും മറിച്ച് അവരുടെ ജീവിതത്തിന്റ അന്തസും,ആഭിജാത്യവും കാത്തുസൂക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണെന്നും പാപ്പാ എടുത്തു പറയുന്നു.
യുദ്ധമേഖലകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ,ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പ്രയാസം അനുഭവിക്കുന്നവർ,ജോലിസ്ഥലങ്ങളിൽ ചൂഷണത്തിന് വിധേയരാകുന്നവർ, തടവുകാരായ യുവാക്കൾ, ഇവരെല്ലാവരും പരാജയങ്ങളാണെന്നു വിധികല്പിക്കുന്ന സംസകാരത്തിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട്, അവരെ സ്വന്തം അയൽക്കാരാണെന്നു കരുതി ചേർത്ത് നിർത്തുവാനുള്ള പ്രതിബദ്ധത സാമൂഹികവും, രാഷ്ട്രീയവുമായ മേഖലകളിൽ നിയമനിർമാണത്തിനായുള്ള സാധ്യതയ്ക്ക് വഴിതെളിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വിരുദ്ധ ഗ്രന്ഥത്തിലെ തോബിത്തിന്റെ പുസ്തകം ഉദ്ധരിച്ചുകൊണ്ട്, അപരന്റെ നിറവും,പദവിയും,ഉത്ഭവവും നിർണയിക്കുന്ന വേലിക്കെട്ടുകൾക്കുമപ്പുറം അപരനെ സഹോദരനായി കാണുവാനും അവനെ സ്വീകരിക്കാനുമുള്ള ഹൃദയ വിശാലതയും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറയുന്നു. ദരിദ്രരുടെ ശബ്ദം നിശബ്ദമാക്കുന്ന മേൽക്കോയ്മയുടെ ധാർഷ്ട്യത്തെ പാപ്പാ നിശിതം വിമർശിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group