വിശുദ്ധ അൽഫോൻസാമ്മ
1. കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തിൽ എന്നെ ഉറപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയാണ്.
2. മനസ്സറിവോടെ ഒരു നിസ്സാരപാപം പോലും ചെയ്ത് നല്ല ദൈവത്തെ
ഉപദ്രവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കിഷ്ടം.
3. എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുർബാനയാണ്. ഞാനാണ്
ജീവന്റെ അപ്പം എന്നരുളിയ ദിവ്യനാഥൻ എന്റെ ഉള്ളിൽ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാൻ അനുഭവിക്കുന്നു.
4. എന്നെ മുഴുവനും ഞാൻ കർത്താവിന് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടുന്ന്
ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ.
5. പുഞ്ചിരി ഒരു തിരിവെട്ടമാണ്, സങ്കടപ്പെടുന്നവരുടെ മുഖത്തേയ്ക്ക് നോക്കി
കരുണയോടെ ഞാൻ പുഞ്ചിരിക്കും.
6. എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി, എളിമപ്പെടാൻ ലഭിക്കുന്ന ഏതൊരവസരവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
7. തെറ്റിൽ ഉൾപ്പെടുന്ന ഓരോ പ്രാവശ്യവും തെറ്റ് എത്ര ലഘുവായിരുന്നാൽപ്പോലും, എന്തെങ്കിലും പ്രായശ്ചിത്തം ഞാൻ സ്വമേധയാ ചെയ്യും. ഇതാണ് തെറ്റിൽ നിന്ന് പിന്തിരിയാനുള്ള എളുപ്പവഴി.
8. എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുമ്പോൾ
കൈവരുന്ന സന്തോഷം എത്രയോ വലുതാണ്.
9. ദൈവസ്നേഹമുണ്ടെങ്കിൽ പരസ്നേഹമുണ്ട്. പൂവും പൂമ്പൊടിയുമെന്നപോലെ.
10 ലുബ്ധൻ പണം ചെലവാക്കുന്നതിനെക്കാൾ സൂക്ഷ്മതയോടെ ആയിരിക്കണം നാം
വാക്കുകൾ ഉപയോഗിക്കുക.
11.കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി
പറയുന്നവരിൽ നിന്ന് ഞാൻ ഓടിയകലും.
12. എന്നെ മുഴുവനും സ്നേഹത്തിന്റെയും പരിഹാരത്തിന്റെയും ഒരു
ബലിവസ്തുവായി ഈശോയ്ക്ക് ഞാൻ സമർപ്പിക്കുന്നു.
13. ഈശോ എന്ന തിരുനാമം ചെരിക്കുന്നത് എന്റെ നാവിന് ഏറെ മധുരമാണ്.
14. കർത്താവിനോട് എപ്പോഴും വിശ്വസ്തയായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ശ്രമിച്ചു. വാക്കുമാറുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്ക് ഇഷ്ടം.
15. ആഗ്രഹത്തിനു വിരുദ്ധമായി വരുന്നതെല്ലാം നന്നായി സഹിച്ച് കർത്താവിന് കാഴ്ച
കൊടുക്കണം.
16. സ്നേഹത്തെ പ്രതി ദുരിതങ്ങൾ സഹിക്കുക. അതിൽ സന്തോഷിക്കുകയും
ചെയ്യുക. ഇതുമാത്രമേ ഇഹത്തിൽ ഞാൻ ആഗ്രഹിക്കുന്നുള്ളൂ; ലോക സന്തോഷങ്ങളൊന്നും എനിക്കായിട്ടുള്ളതല്ലായെന്ന് എനിക്ക് പൂർണബോധ്യമുണ്ട്.
17. ഒന്നും ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടതില്ല. കർത്താവ് എപ്പോഴും
നമ്മോടുകൂടെയുണ്ട്.
18. എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്കു വേണ്ട
പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ,ലോക സന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകർത്തണമേ എന്നതാണ് എന്റെ
നിരന്തരമായ പ്രാർഥന.
19. മാമ്മോദീസായിൽ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ
കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്കു പ്രദാനം ചെയ്തു.
20. കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ
കുരിശുകളും സങ്കടങ്ങളും അവിടുന്നു നൽകുക. സഹിക്കുന്നത് എനിക്കു
സന്തോഷമാണ്; സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്കു
തോന്നുന്നത്.
21. എന്റെ കർത്താവ് അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന് എനിക്ക്
ഉറച്ച വിശ്വാസമുണ്ട്.
22. എന്തെല്ലാം കഷ്ടപ്പാടുകളുണ്ടായാലും ഞാൻ ഒരിക്കലും ആവലാതി പറയുകയില്ല.
23. എന്റെ ആത്മനാഥൻ കുരിശിലല്ലേ മരിച്ചത്?! എനിക്കും സഹനങ്ങളുടെ കുരിശിൽ മരിക്കണം.
24. കുരിശിൻ ചുവട്ടിൽ നിന്നവർ പോലും കരുണയില്ലാതെ ഈശോയെ നിന്ദിക്കുകയല്ലേ ചെയ്തത്. എനിക്കാകട്ടെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും സഹതപിക്കാനും എത്രയോ പേർ അടുത്തുണ്ട്. ഞാൻ ഈശോയുടെ മണവാട്ടിയല്ലേ? മണവാളന്റെ വേദനകൾ ഓർക്കുമ്പോൾ എന്റേത് എത്ര നിസ്സാരം
25. സ്വർഗത്തിൽ എനിക്കു സ്നേഹമുള്ള ഒരമ്മയുണ്ട്; ആ ആമ്മയെക്കുറിച്ചു
പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയും.
26. കഷായം തരുന്ന കർത്താവുതന്നെ പഞ്ചസാരയും തരും. പാരവശ്യത്തിനുശേഷം
ഉണ്ടാകുന്ന ആനന്ദമോർക്കുമ്പോൾ പാരവശ്യം നീങ്ങിക്കുന്നതിനായി പ്രാർഥിക്കുവാൻ തോന്നുകയില്ല.
27. മുന്തിരിപ്പഴങ്ങൾ ചക്കിലിട്ടു ഞെരിച്ചു കിട്ടുന്ന ചാറ് സംഭരിച്ചുവച്ചു ശുദ്ധീകരിക്കുമ്പോൾ വീര്യമുള്ള വീഞ്ഞു കിട്ടുന്നു. അതുപോലെ വേദനകൾകൊണ്ടു ശുദ്ധീകരിക്കപ്പെടുമ്പോൾ നാം ആത്മവീര്യമുള്ളവരാകുന്നു.
28. ആരും അറിയാതെ നോമ്പു നോക്കുക, അതു മനസ്സിനു ശക്തി പകരം
29. ഞാൻ ഏതു കാര്യം അപേക്ഷിച്ചാലും എന്റെ നല്ല ദൈവം ഒരിക്കൽ പോലും എന്റെ അപേക്ഷ സാധിച്ചു തരാതിരുന്നിട്ടില്ല.
30. അധികാരികൾ എന്തു തീരുമാനിക്കുന്നുവോ, അത് എന്നെ സംബന്ധിച്ചുള്ള
ദൈവതിരുമനസ്സായി ഞാൻ കണക്കാക്കുന്നു.
35. സുകൃതങ്ങളുടെ പരിമളച്ചെപ്പ് നമുക്ക് അടച്ചു സൂക്ഷിക്കാം; എല്ലാം ഈശോ മാത്രം അറിഞ്ഞാൽ മതി.
31. ഞാൻ സഹനത്തിന്റെ പുത്രിയാണ്; സഹനവും ത്യാഗവുമാകുന്ന
കല്ലുകൾക്കൊണ്ടാണ് സ്വർഗത്തിൽ നമുക്കായി മാളികകൾ പണിയുന്നത്.
32. എനിക്കുള്ള ഒരു സ്നേഹപ്രകൃതമാണ്; എന്റെ ഹൃദയം മുഴുവനും സ്നേഹമാണ്.
ആരെയും വെറുക്കാൻ എനിക്കു കഴിയുകയില്ല.
33. കർത്താവിന്റെ കുരിശിന്റെ ഓഹരി എനിക്കുണ്ട്; ഞാൻ അവിടുത്തോടുകൂടെ കുരിശിലാണ്. ഈ ഭാഗ്യം എല്ലാവർക്കും ഉള്ളതാണോ? അതുകൊണ്ട് ഞാൻ
മിടുക്കിയാണ്.
34. ഞാൻ അപേക്ഷിച്ചാൽ കുരിശുകൾ മാത്രമേ ലഭിക്കുകയുള്ളൂ. അവ സഹിക്കാൻ സന്നദ്ധതയുണ്ടെങ്കിൽ മാത്രം നിങ്ങൾ എന്റെ പ്രാർഥന തേടിയാൽ മതി.
36. ഭാരക്കുറവുള്ള പക്ഷികൾക്ക് വളരെ വേഗത്തിൽ പറന്നുയരാൻ സാധിക്കുമല്ലോ. ചില പക്ഷികൾ പറന്നാൽ ചിറകടിക്കുന്ന ശബ്ദം പോലും കേൾക്കുകയില്ല. ഞാനും അതുപോലെ പറന്നുപോയി എന്റെ മണവാളന്റെ മടിയിൽ അഭയം പ്രാപിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group