സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം : ഫ്രാൻസിസ് മാർപാപ്പാ

വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറയുകയും സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.

വളരെ പ്രത്യേകമായി മാർച്ച് ഒന്നാം തീയതി ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വ്യക്തിവിരുദ്ധ മൈനുകളുടെ ഉൽപാദനവും ഉപയോഗവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട ബഹുമുഖ അന്താരാഷ്ട്ര ഉടമ്പടിയെപ്പറ്റി പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.

യുദ്ധത്തിൽ ഇരകളാകുന്നവർക്കു വേണ്ടി മാനുഷികമായും, സാമ്പത്തികമായും സഹായം നൽകുന്ന എല്ലാവരോടും തനിക്കുള്ള നന്ദിയും പാപ്പാ പ്രത്യേകം അടിവരയിട്ടു പറഞ്ഞു. സമാധാനത്തിന്റെ വക്താക്കളാകുവാനുള്ള എല്ലാവരുടെയും കടമയും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m