നാം ഒരോരുത്തരും അതുഗ്രഹത്തിനു വേണ്ടി യാചിക്കേണ്ടത് ദൈവത്തിന്റെ നാമത്തിൽ ആയിരിക്കണം. പഴയനിയമ കാലഘട്ടത്തിൽ നാം ദൈവനാമത്തിലാണ് അനുഗ്രഹവും ചോദിക്കുന്നതെങ്കിൽ പുതിയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ പുത്രനായ യേശുവിൻറെ നാമത്തിൽ ആയിരിക്കണം നാം അനുഗ്രഹം ചോദിക്കേണ്ടത്. യോഹന്നാൻ 14:14 ന്റെ പറയുന്നു യേശുവിന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും എന്ന്. ശക്തിയുള്ള നാമമാണ് യേശു നാമം. യേശു എന്ന നാമത്തിന്റെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങൾ വചനം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടിമിന്നൽ പോലെ ദൈവശക്തിയെ ഭൂമിയിലേക്ക് വിളിച്ചിറക്കുന്ന നാമമാണ് യേശുനാമം. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ഈ അത്ഭുത നാമത്തിൽ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് പിതാവായ ദൈവം ആഗ്രഹിക്കുന്നു. സാദാരണയായി ഒരു കുഞ്ഞ് ജനിച്ച് ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞതിനു ശേഷം നാം കുഞ്ഞിന് പേരിടുന്നു. എന്നാൽ യേശുവിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്? ഈശോ മാതാവിന്റെ ഉദരത്തിൽ ജന്മമെടുക്കുന്നതിനു മുൻപു തന്നെ “നീ അവന് യേശു എന്നു പേരിടണം” എന്ന് ദൈവം നിർബന്ധം പിടിക്കുകയാണ്.
യേശു എന്ന പേര് കണ്ടുപിടിച്ചത് മതാവോ ഔസേപ്പിതാവോ അവരുടെ ബന്ധുക്കളിൽ ആരെങ്കിലുമോ ആയിരുന്നില്ല. പിന്നെയോ പിതാവായ ദൈവം തന്നെയാണ്. പിതാവായ ദൈവത്തിന്റെ ഹൃദയത്തിൽ എല്ലാ മനുഷ്യർക്കും വേണ്ടി പിതാവ് രൂപപ്പെടുത്തി നൽകിയ നാമമാണ് യേശു എന്ന നാമം. രാജാക്കന്മാരും ചക്രവർത്തികളും ഭരണകൂടങ്ങളും പല പ്രസ്ഥാനങ്ങളും ഏകാധിപതികളും സൈനിക ശക്തികളും ഈ നാമത്തെ തുടച്ചുമാറ്റാൻ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ അവരെല്ലാം തകർന്ന് നാമാവശേഷമായി. യേശു എന്ന നാമം ജനകോടികളെ ആവേശം കൊള്ളിച്ച് ഇന്നും ഉയർന്നു നിൽക്കുന്നു. നാം ഒരോരുത്തർക്കും യേശുവിന്റെ നാമത്തിൽ വിശ്വാസത്തോടെ അനുഗ്രഹം യാചിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group