“കുവൈറ്റിലെ പാദ്രെ പിയോ’ എന്നറിയപ്പെടുന്ന ഫാ. ഡൊമിനിക് സാന്താ മരിയ യഥാർഥത്തിൽ ഒരു ഇന്ത്യൻ വൈദികനാണ്.
അദ്ദേഹത്തിന് ഇപ്പോൾ 79 വയസ്സുണ്ട്. യെമനിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം കുവൈറ്റിലേക്കു നിയമിക്കപ്പെടുന്നത്. കഴിഞ്ഞ 50 വർഷത്തിലേറെയായി അദ്ദേഹം കുവൈറ്റിൽ തന്റെ ശുശ്രൂഷ തുടരുന്നു. കുമ്പസാരക്കൂട്ടിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നതുകൊണ്ട് പ്രദേശവാസികളുടെ ഇടയിൽ ‘പാദ്രെ പിയോ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
അദ്ദേഹം ഉൾപ്പെടുന്ന നോർത്ത് അറേബ്യയിലെ അപ്പോസ്തോലിക് വികാരിയേറ്റ് പറയുന്നതനുസരിച്ച്, 1945 ഏപ്രിൽ 17-ന് ഗോവയിലെ മാപുസ പട്ടണത്തിലാണ് ഫാ. സാന്താ മരിയ ജനിച്ചത്. ബെത്ലഹേമിനു സമീപം സ്ഥിതിചെയ്യുന്ന ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ സെമിനാരിയിലാണ് അദ്ദേഹം പഠിച്ചത്. 1970 ജൂൺ 27-ന് അന്നത്തെ ലത്തീൻ പാത്രിയർക്കീസ് ബിഷപ്പ് ആൽബർട്ട് ഗോറിയുടെ കൈവയ്പ്പ് ശുശ്രൂഷ വഴി ജറുസലേമിലെ ഡോർമിഷന്റെ ബസിലിക്കയിൽ വച്ച് അദ്ദേഹം വൈദികനായി അഭിഷിക്തനായി.
“25 വയസ്സുള്ളപ്പോൾ, യെമനിലെ ഏഡനിലെ ക്രേറ്ററിലുള്ള ഹോളി ഫാമിലി പള്ളിയുടെ ഇടവക വികാരിയായി ഞാൻ നിയമിക്കപ്പെട്ടു. കുവൈറ്റിൽ സ്ഥാനമേൽക്കുന്നതിനുമുമ്പ് ഞാൻ അവിടെ താമസിച്ചു. ഞാൻ ഇപ്പോഴും യെമനിനെ ഓർത്ത് പ്രാർഥിക്കാറുണ്ട് “ – അദ്ദേഹം വെളിപ്പെടുത്തുന്നു.
1973 ഒക്ടോബർ 27-ന് കുവൈറ്റിലെ ഹോളി ഫാമിലി കത്തീഡ്രലിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തെ നിയമിച്ചു. വടക്കേ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ആൽഡോ ബെരാർഡിയുടെ അധികാരത്തിൻകീഴിലുള്ള മറ്റ് പത്ത് വൈദികരുമായി അദ്ദേഹം കുവൈറ്റിൽ സുവിശേഷവത്കരണത്തിൽ പങ്കാളിയായി.
54 വർഷത്തെ തൻ്റെ പൗരോഹിത്യത്തിൽ ഫാ. സാന്താ മരിയ 18,000-ത്തിലധികം പരിശുദ്ധ കുർബാന അർപ്പിച്ചിട്ടുണ്ട്. 8,140 കുട്ടികൾക്ക് മാമ്മോദീസ നൽകിയിട്ടുണ്ട്. 748 വിവാഹങ്ങൾ ആശീർവദിച്ചിട്ടുണ്ട്. ഈ വർഷത്തെ ഈസ്റ്റർ വരെയുള്ള കണക്കുകളാണിത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group