ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും ആത്മീയ ഐശ്വര്യവും നൽകുന്ന ദൈവം ആണ്. പഴയനിയമകാലത്ത് ഐശ്വര്യത്തിന്റെ അളവുകോൽ ഭൗതിക നന്മകൾ ആയിരുന്നെങ്കിൽ പുതിയനിയമ കാലഘട്ടത്തിൽ ഐശ്വര്യത്തിന്റെ അളവുകോൽ ആൽമിയ അനുഗ്രഹങ്ങളാണ്. തിരുവചനം നോക്കിയാൽ ദൈവത്തിന്റെ ഐശ്വര്യം ലഭിച്ച വ്യക്തികളെ കാണുവാൻ കഴിയും. പഴയ നിയമം നോക്കിയാൽ അബ്രാഹം, ജോസഫ്, ദാവീദ്, ജോബ്, മോശ, ദാനിയേൽ തുടങ്ങിയവർ ദൈവത്തിന്റെ ഐശ്വര്യം ലഭിച്ച പഴയനിയമ പ്രവാചകന്മാരാണ്.
പുതിയ നിയമ കാലഘട്ടത്തിൽ ആത്മീയ ഐശ്വര്യങ്ങൾ ലഭിച്ച വ്യക്തികൾ ആയിരുന്നു യേശുവിൻറെ ശിഷ്യന്മാരും പൗലോസ് അപ്പസ്തോലൻമാരും. പഴയനിയമ കാലഘട്ടത്തിൽ നഷ്ടപ്പെട്ടുപോയ ഐശ്വര്യം തിരികെ ലഭിച്ച ഒരു വ്യക്തിയായിരുന്നു ജോബ്. ജോബ് 42:10ൽ പറയുന്നു, ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. അവിടുന്ന് ഇരട്ടിയായിക്കൊടുത്തു എന്ന് തിരുവചനം പറയുന്നു. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും, കരുണ കാണിക്കുന്നതും, ദൈവം നൽകിയ നൻമകൾ പങ്കു വയ്ക്കുന്നതും, നഷ്ടപ്പെട്ട ഐശ്വര്യം തിരികെ തരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group