കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയ ജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. യേശുവിനെ അനുസരിക്കാതെ പോയവരുടെ അവസാനം നാശം തന്നെയായിരുന്നു പഴയനിയമത്തിൽ നോക്കിയാൽ ദൈവത്തെ അനുസരിക്കാതെ പോയ ഒരു വ്യക്തിയായിരുന്നു സാവൂൾ. സാവൂളിന്റെ അവസാനം നാശം തന്നെയായിരുന്നു. പുതിയ നിയമം നോക്കിയാൽ കർത്താവിനെ അനുസരിക്കാതെ പോയ ഒരു വ്യക്തിയായിരുന്നു യൂദാസ് സമ്പത്തിനെ മോഹിച്ച യൂദാസിന്റെ അവസാനം നാശം തന്നെ ആയിരുന്നു. കർത്താവിനെ പരിത്യജിച്ചവർ ആരും രക്ഷപ്രാപിച്ചിട്ടില്ല.

പാപം ചെയ്യുമ്പോളും, വചനം അനുസരിക്കാതിരിക്കുമ്പോളും കർത്താവിനെ പരിത്യജിക്കാനുള്ള മാർഗങ്ങളും സാഹചര്യങ്ങളും ഒരുക്കി തരുന്നത് സാത്താനാണ്. ജീവിതത്തിൽ നാം ദൈവത്തോട് വളരെ നാളുകളായി പ്രാർത്ഥിച്ചിട്ടും, പലപ്പോഴും ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാതിരിക്കാം, നാം പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാതിരിക്കുമ്പോൾ ദൈവത്തിൽ നിന്ന് അകലാനുള്ള പല ചിന്തകളും മനുഷ്യന്റെ മനസിൽ സാത്താൻ കൊണ്ട് വന്ന് ഇടുകയും, ദൈവത്തെ പരിത്യജിക്കാൻ ഇടവരുത്തുകയും ചെയ്യും. സാത്താന്റെ ലക്ഷ്യം നാമോരോരുത്തരും ദൈവത്തിൽനിന്ന് അകറ്റി നമ്മുടെ നിത്യജീവനെ നഷ്ടമാക്കി നരക ജീവിതത്തിന് അടിമയാക്കി തീർക്കാനാണ് സാത്താൻ ലക്ഷ്യം വെയ്ക്കുന്നത്.

ദൈവമക്കൾ എന്നു പറയുന്ന നാം എല്ലാവരും, ഒരു നിമിഷം പോലും കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാനകന്നുപോയില്ല എന്നു പറയുവാൻ സാധിക്കണം. എത്രത്തോളം വിശുദ്ധമായ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിൽകൂടിയും, ഈ ഭൂമിയിൽ ജീവനോടെ ഇരിക്കുന്ന കാലത്ത് ഒരാൾക്കും പാപ എന്ന യാഥാർത്ഥ്യത്തെ പരിപൂർണ്ണമായും ഒഴിവാക്കാൻ ആവുകയില്ല. ഏതു പാപം ചെയ്താലും മാനസാന്തരത്തോടെ പാപം ഏറ്റുപറയുമ്പോൾ ക്ഷമിക്കുന്നവനാണ് സ്വർഗ്ഗീയ പിതാവ്. നാം ഓരോരുത്തർക്കും കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group