ദിനംപ്രതി നമ്മെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനു നന്ദി പറയാം..

ജീവിതം മുഴുവൻ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ ഈ നിമിഷം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ദിനംപ്ര ജീവിതത്തിൽ കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ് നമ്മൾ. ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മളെയും പരിപാലിക്കാതിരിക്കുമോ. തലമുടിനാരു പോലും എണ്ണപ്പെട്ടിരിക്കുകയും അതിലൊന്ന് പൊഴിഞ്ഞാൽ പോലും അറിയുന്നവനാണ് ദൈവം. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവം.

നമ്മുടെ ആവശ്യങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ദൈവത്തെ കൊണ്ടുവന്ന് അവ പരിഹരിക്കുവാന്‍ ദൈവം നമ്മുടെ മുമ്പില്‍ പല അവസരങ്ങളും ഒരുക്കുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മനുഷ്യരും ഉണ്ട്; ഉപയോഗപ്പെടുത്താത്ത മനുഷ്യരും ഉണ്ട്. ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ ആവശ്യങ്ങളില്‍ ദൈവം ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഉപയോഗപ്പെടുത്താത്തവരുടെ പ്രശ്‌നങ്ങള്‍ തുടരുകയോ അവര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യുന്നു. യേശു ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നമ്മള്‍ ഉപയോഗിച്ചെങ്കിലേ പല പ്രശ്‌നങ്ങളും തീരൂ. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന,ഉപവാസം തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്.

ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് മനുഷ്യനിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും ഇന്നത്തെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിലുള്ള യഥാർത്ഥശരണം നഷ്ടപ്പെട്ടു പോകുമ്പോഴാണ് മറ്റുള്ള പ്രതിഫലം ഒരാൾ അന്വേഷിക്കുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ ആശ്രയം ദൈവമായിരിക്കണം. ദിനംപ്രതി നമ്മെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനു നന്ദി പറയാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group