സുവിശേഷ പ്രഘോഷകന് വധഭീഷണി കത്ത്..

കടുന : ആഫ്രിക്കയിലെ കടുനയിൽ സേവനം ചെയ്യുന്ന സുവിശേഷ പ്രവർത്തകനും,മനുഷ്യാവകാശ പ്രവർത്തകരുമായ ഗിഡിയോൺ ആഗ്ഗ്‌ വോം മുട്ടുമിങ്ങ്ന് ഫുലനികളുടെ വധഭീഷണി കത്ത്.
അദ്ദേഹത്തെയും കുടുംബത്തെയും ആടുകളെ കൊല്ലുന്നത് പോലെ കൊല്ലും എന്നാണ് രണ്ടു പേജ് ദൈർഘ്യമുള്ള ഭീഷണി കത്തിൽ പറയുന്നത്.
യുകെ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വീടിന്റെ കാർ പാർക്കിംഗിൽ നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. കടുനയിൽ ക്രൈസ്തവർക്കെതിരെ ഫുലനികൾ അഴിച്ചുവിട്ട ആക്രമണത്തിൽ ക്രൈസ്തവരെ സംരക്ഷിച്ചതിന്റെ പേരിലാണ് സുവിശേഷ പ്രഘോഷകൻ നേരെ ഇപ്പോൾ വധഭീഷണി സന്ദേശം അയച്ചിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group