ലൈബീരിയൻ രാഷ്ട്രപതി പാപ്പായെ സന്ദർശിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ് ജോസഫ് ബോകായി ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഇരുപത് മിനിറ്റുകൾ ഫ്രാൻസിസ് പാപ്പായുമായി അദ്ദേഹം സംസാരിച്ചു. തന്നെ സന്ദർശിക്കുവാനെത്തിയ പ്രസിഡന്റിന് പാപ്പാ ‘സമാധാനത്തിന്റെ സന്ദേശവാഹകരാകുക’ എന്ന് ഇറ്റാലിയൻ ഭാഷയിൽ രേഖപ്പെടുത്തിയ,ഒലിവിൻ ചില്ലയുമായി പറക്കുന്ന ഒരു പ്രാവിന്റെ വെങ്കലരൂപവും, ഈ വർഷത്തെ സമാധാനദിന സന്ദേശവും, പാപ്പായുടെ ഔദ്യോഗിക രേഖകളുടെ സമാഹാരവും സമ്മാനമായി നൽകി.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും പ്രസിഡന്റ് ജോസഫ് ബോകായി സംഭാഷണം നടത്തി. ഹൃദ്യമായ സംഭാഷണങ്ങളിൽ, പരിശുദ്ധ സിംഹാസനവും ലൈബീരിയയും തമ്മിലുള്ള നല്ല ബന്ധവും വിദ്യാഭ്യാസ, ആരോഗ്യ പരിപാലന മേഖലകളിൽ കത്തോലിക്കാ സഭയുമായുള്ള സഹകരണവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യത്തിൻ്റെ ചില വശങ്ങളും ചർച്ച ചെയ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group