ഇന്ന് 18 തികയുമ്ബോഴേക്കും ലൈസൻസ് എടുക്കാൻ നോക്കി നില്‍ക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എങ്ങനേയും എത്രയും പെട്ടെന്ന് ലൈസൻസ് എടുക്കുക വണ്ടിയില്‍ സ്വതന്ത്രമായി കറങ്ങുക എന്നതാണ് സകൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് ഇറങ്ങുന്ന ഭൂരിഭാഗം പേരുടേയും ലക്ഷ്യം.
വണ്ടി ഓടിക്കാൻ അറിയുന്നതും ലൈസൻസും ആവശ്യമായ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ചൂടപ്പം പോലെ ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്ന പരിപാടിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണ് ഗതാഗത മന്ത്രിയും അധികൃതരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍ വ്യക്തമാക്കി. തല്‍ഫലമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ കര്‍ശനമാക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒട്ടും താമസിയാതെ തന്നെ ഈ ആഴ്ച്ച മുതല്‍ ഇത് നടപ്പിലാക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. നിലവില്‍ ഡ്രൈവിംഗ് ലൈസൻസുള്ള പലര്‍ക്കും വാഹനം റോഡില്‍ ഇറക്കി മുന്നോട്ട് ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാര്‍ക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവര്‍മാരെ കൂടെ പരിഗണിച്ച് വാഹനങ്ങള്‍ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണ്.
ഇതുപോലുള്ളവ അനുവദിക്കാനാവില്ല എന്ന് അദ്ദേഹം അറിയിച്ചു. ഇങ്ങനെ ലൈസൻസുമായി ഇറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഒരു വലിയ ബുദ്ധിമുട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ ദിനംപ്രതി 500 -ല്‍ പരം ലൈസൻസ് അടിച്ചു നല്‍കി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ കര്‍ഷനമായ ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും ഇനി ലൈസൻസ് ഇഷ്യൂ ചെയ്യുന്നത്.
‘8’ അല്ലെങ്കില്‍ ‘H’ എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാര്‍ക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാര്‍ക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റില്‍ ഉള്‍പ്പെടുത്തി പരിശോധിച്ചറിയണം. മറ്റ് പല വിദേശ രാജ്യങ്ങളിലേയും ഡ്രൈവിംഗ് ടെസ്റ്റിന് സമാനമായി പാര്‍ക്കിംഗ് ടെസ്റ്റ് കൊണ്ടു വരുന്നത് വളരെ അനിവാര്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവ കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള വാഹനങ്ങളില്‍ കൃത്യമായി ക്യാമറകള്‍ ഘടിപ്പിക്കണം. സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകളുടെ വാഹനങ്ങളിലാണ് മിക്കവാറും ടെസ്റ്റ് നടത്തുന്നത്, ഇത്തരം ടെസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആപ്ലിക്കന്റുകളോട് രൂക്ഷമായി സംസാരിക്കുകയും ശകാരിക്കുകയും ചെയ്യുന്നു എന്ന് പലവിധ പരാതികളും വിവിധ ഭാഗങ്ങളില്‍ നിന്നായി ഉയര്‍ന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group