കാനഡ : പ്രത്യാഘാതങ്ങളുടെ നടുവിലും ജീവന്റെ മൂല്യം പ്രഘോഷിച്ചു കൊണ്ട് കാനഡയിലെ വിശ്വാസീസമൂഹം അണിചേരുന്ന ‘ലൈഫ് ചെയിൻ’ വിജിൽ ക്യാംപെയിൻ നാളെ (ഒക്ടോബർ:3)
നടക്കും.
രാജ്യത്തിന്റെ 200 നഗരങ്ങളിൽ ക്രമീകരിക്കുന്ന നിശബ്ദ പ്രാർത്ഥനാ ജാഗരണത്തിൽ ആയിരങ്ങൾ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ.
ഗർഭച്ഛിദ്രത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ദത്തെടുക്കുന്നതിന്റെ നന്മയെക്കുറിച്ചും ആളുകളെ ഉദ്‌ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ലൈഫ് ചെയിൻ’ സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെ തിരക്കേറിയ റോഡുകളുടെ വശങ്ങളിൽ അണിനിരക്കുന്ന സംഘങ്ങൾ, പ്രോ ലൈഫ് സന്ദേശങ്ങൾ പതിച്ച പ്ലക്കാർഡുകളിലൂടെ അനേകരിലേക്ക് ജീവന്റെ മൂല്യത്തെ കുറിച്ചും ജീവൻ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും നിശബ്ദ പ്രഘോഷണം നടത്തും.
പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കണമെന്ന് സംഘാടകർ ഓർമിപ്പിച്ചു. മാസ്‌ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ഓർമിപ്പിച്ച സംഘാടകർ, ആരോഗ്യപ്രശ്നമുള്ളവർ ക്യാംപെയിനിൽ പങ്കെടുക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group