ലൈഫ് ഫ്ളാറ്റ് നിര്‍മ്മാണത്തിൽ മെല്ലെപ്പോക്ക് തുടരുന്നു

ഭൂരഹിത ഭവന രഹിത വിഭാഗക്കാര്‍ക്കായി പ്രഖ്യാപിച്ച ഫ്ളാറ്റ് നിര്‍മാണത്തിലും മെല്ലെപ്പോക്ക്. 39 ഫ്ളാറ്റുകളായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ നാല് ഫ്ളാറ്റുകള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമാക്കാനായത്. നിർമ്മാണ സാമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.

ലൈഫ് പദ്ധതിയുടെ മുഖമായി മാറുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഭൂരഹിത ഭവനരഹിത വിഭാഗക്കാര്‍ക്കായുളള ഫ്ലാറ്റ് സമുച്ചയങ്ങൾ. സ്വകാര്യ സംരംഭകരുടെയും കോര്‍പറേറ്റ് കമ്പനികളുടെയും സഹായം കൂടി ഉള്‍പ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group