ആലപ്പുഴ പൂങ്കാവ് ഇടവക യുവജന സംഘടനകൾ സംയുക്തമായി ഒരുക്കുന്ന പ്രാർത്ഥന പ്രതികരണ യോഗം LIGHT OF FAITH സെപ്റ്റംബർ 26 ന്

ആലപ്പുഴ : ക്രൈസ്തവർ നേരിടുന്ന പീഡനത്തിനും അവഹേളനത്തിനും അക്രമണത്തിനും അതിരിടാൻ… ക്രൈസ്തവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ- സംവരണങ്ങൾ നേടിയെടുക്കാൻ… ക്രൈസ്തവ യുവാക്കൾ ഉണരണം… പ്രാർത്ഥിക്കണം… സംഘടിക്കണം… എന്നും വിശ്വാസത്തിനു വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവ യുവത്വം എന്നും ഓർമ്മപ്പെടുത്തി, ആലപ്പുഴ പൂങ്കാവ് അവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ യുവജന സംഘടനകൾ സംയുക്തമായി പ്രാർത്ഥന പ്രതികരണ യോഗം സംഘടിപ്പിക്കുന്നു.

2021 സെപ്റ്റംബർ 26 ഞായറാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന LIGHT OF FAITH എന്ന ഈ പ്രാർത്ഥന പ്രതികരണ യോ​ഗത്തിൽ 6:00 pm മുതൽ 7:25വരെ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് പ്രതികരണയോ​ഗവും, യുവജന പ്രതിജ്ഞയും നടത്തപ്പെടുന്നു. Bishop. റവ. ഡോ. ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഡോ. ജോസി കണ്ടനാട്ടുതറ, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഫാ. ബെനസ്റ്റ് ജോസഫ്, അഡ്വ. ഷെറി തുടങ്ങിയ പ്രമുഖർ സംസാരിക്കുന്നു.

യുവജനങ്ങൾ നേതൃത്വം നല്കുന്ന ഈ പ്രാർത്ഥന പ്രതികരണ യോ​ഗം പൂങ്കാവ് ഇടവകയുടെ Youtube channel https://www.youtube.com/c/POOMKAVUCHURCHLIVE ലിലും
Facebook page ( https://www.facebook.com/Our-Lady-Of-Assumption-Church-Poomkavu-1841741016096932/?ref=pages_you_manage ) ലും ലൈവായി കാണാവുന്നതാണ്.

സഭയോടൊത്ത് ചിന്തിക്കാനും പ്രർത്തിക്കാനും താല്പര്യമുള്ള ഏവരും LIGHT OF FAITH എന്ന ഈ പ്രാർത്ഥന പ്രതികരണ യോ​ഗത്തിൽ പങ്കുചേർന്ന് ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ച് ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന്കൊണ്ട് ദീപം തെളിയിച്ച് പ്രതിജ്ഞ ഏറ്റുച്ചൊല്ലാൻ താത്പര്യം കാണിക്കണമെന്ന്
ഇടവക യുവജനങ്ങൾ സോഷ്യൽ മീഡിയായിലൂടെ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group