സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണ് : മാർപാപ്പാ

ഏറെ പ്രക്ഷുബ്ധമായ സാഹചര്യം ലോകം മുഴുവൻ നിലനിൽക്കുന്ന അവസ്ഥയിൽ സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

“ഞാൻ ആരെ അയക്കും, ആരു നമുക്കു വേണ്ടി പോകും?” എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങളും, “വിളവെടുപ്പിന് തൊഴിലാളികളെ അയയ്ക്കാൻ വിളവെടുപ്പിന്റെ നാഥനോട് പ്രാർഥിക്കുക” എന്ന ലൂക്കാ സുവിശേഷകന്റെ വചനങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

സുവിശേഷം സാധ്യമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതാണ് മിഷനറി ദൗത്യമെന്നും ഇതാണ് ആസന്നമാകുന്ന ജൂബിലിയുടെ ലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.
ആളുകളെ കണ്ടുമുട്ടുന്നതിനും ആരെയും കൈവിടാത്ത കർത്താവുമായുള്ള കണ്ടുമുട്ടലിനും സൗകര്യമൊരുക്കുന്നതിന് കൂടുതൽ വഴികൾ തുറക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ, ലോകത്തിന്റെ തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും ഇടവഴികളിലേക്കും ഇറങ്ങിച്ചെല്ലേണ്ടത് ആവശ്യമാണെന്നും, ഇതിനു പരസ്പരമുള്ള സാഹോദര്യ ബന്ധവും, പിന്തുണയും, ധ്യാനാത്മക ജീവിതവും ഒഴിച്ചുകൂടാനാവാത്തതാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group