“ലൈറ്റ് യുവർ വേൾഡ്” ചലച്ചിത്രം തരംഗമാകുന്നു

2021 ഡിസംബർ 31ന് പുറത്തിറങ്ങിയ “ലൈറ്റ് യുവർ വേൾഡ്’ എന്ന ചലച്ചിത്രം തരംഗമാകുന്നു.ചിത്രം കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് 2,45,000ലധികം ആളുകളാണെന്ന് സി‌ബി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൂയിസ് പലാവു അസോസിയേഷൻ’ എന്ന ഇവാഞ്ചലിക്കൽ പ്രസ്ഥാനമാണ് ചിത്രം നിർമ്മിച്ചത്. ക്രിസ്തീയ സംഗീതവും, വിശ്വാസ സാക്ഷ്യവും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വിശ്വാസികൾ അല്ലാത്ത അഞ്ചുപേർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ‘ലൈറ്റ് യുവർ വേൾഡ്’ ചലഞ്ച് എന്ന പേരിലുള്ള ഒരു ക്യാമ്പയിനും അസോസിയേഷൻ ഒരുക്കിയിരുന്നു. ഇതിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

അന്ധകാരം നിറഞ്ഞ നാളുകളിൽ പ്രതീക്ഷയാണ് ആളുകൾക്ക് വേണ്ടിയിരുന്നതെന്നും, അത് ചിത്രത്തിലൂടെ നൽകാൻ സാധിച്ചെന്നും അസോസിയേഷൻ ചുമതല വഹിക്കുന്ന ആൻഡ്രൂ പലാവു പറഞ്ഞു. ഇതിലൂടെ ജീവിതം അടിമുടി മാറിയ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group