ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് ലയണല്‍ മെസ്സി

അര്‍ജന്റീന: കാല്‍പ്പന്തുകളിയുടെ ആവേശം ലോകമെങ്ങും കൊടുമ്പിരികൊള്ളുമ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി തന്റെ ദൈവ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് നടത്തിയ പ്രസ്താവന ശ്രദ്ധ നേടുന്നു. ഖത്തറില്‍ ആരംഭിക്കുവാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി പറഞ്ഞു. ഡിസംബര്‍ 18 വരെ നീളുന്ന ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ലോകകപ്പിലെ വിജയപരാജയങ്ങള്‍ ദൈവത്തില്‍ ഏല്‍പ്പിച്ചത്.

“ദൈവമാണ് തീരുമാനിക്കുന്നവന്‍, എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാം. വരുവാനിരിക്കുന്നത് വരും, ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് എന്റെ വിശ്വാസം”- ഫുട്ബോളിലും ജീവിതത്തിലും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി പറഞ്ഞു. അര്‍ജന്റീനയുടെ വിജയ സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന്, ആര്‍ക്കെതിരെയും പോരാടുവാനാണ് തങ്ങളുടെ തീരുമാനമെന്നും, ഓരോ കളിയും തുല്യ പ്രാധാന്യത്തോടെ തന്നെ കളിക്കുമെന്നുമായിരുന്നു മറുപടി. ദൈവം തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അര്‍ജന്റീനിയന്‍ വൈദികനായ ഫാ. ജാവിയര്‍ ഒലിവേര റാവാസി മെസിയുടെ പ്രസ്താവന ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group