സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള മദ്യനയം ആപൽക്കരം: കെസിബിസി ജാഗ്രത കമ്മീഷൻ

മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി വരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മലയാളികളിൽ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്. മദ്യലഭ്യത പ്രതിവർഷം വർദ്ധിപ്പിച്ചു കൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തിൽ അപകടകരമായ രീതിയിൽ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണം. ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ സ്വീകരിക്കേണ്ടത്.

ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group