കേരള സർക്കാരിന്റെ പുതിയ മദ്യനയം ജനവഞ്ചന ആണെന്ന് സീറോ മലബാർ സഭ.
ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമാണെന്നും സീറോ മലബാർ സഭ പറഞ്ഞു.
മദ്യനയത്തിൽ മാറ്റം വരുത്തുന്ന ജനവഞ്ചനാപരമായ നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും സിറോ മലബാർ സഭ പിആർഒ ആൻ്റണി വടക്കേക്കര പറഞ്ഞു.
ഈ നീക്കത്തെ സഭ എതിർക്കുന്നു, ടൂറിസം വികസനത്തിൻ്റെ മറപിടിച്ച് മദ്യത്തെ
പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ
അഭിപ്രായത്തിനില്ല. അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group