മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യം ഡൽഹി ഹൈക്കോടതി തള്ളി. മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങൾ ഗൗരവകരമാണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേഷ് കുമാർ ശർമയുടെ സിംഗിൾ ബെഞ്ച് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ സിസോദിയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തോടു അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചു. സിസോദിയ സ്വാധീനമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനിടെ ഹൈക്കോടതി കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group