സുഗതകുമാരി ടീച്ചറിൻ്റെ വാക്കുകൾ കേൾക്കുക… മരിക്കുന്നതിന് മുൻപ് എഴുതിയത്… SNDP മുഖപത്രമായ യോഗനാദത്തിലെഴുതിയ ലേഖനം:

സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളിൽ കൂടിയും പടച്ചുവിടുന്ന സാങ്കൽപ്പിക കഥകൾ അല്ല ക്രൈസ്തവ ജീവിതവും ക്രൈസ്തവ സന്യാസവും…

ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്ന യാഥാർത്ഥ്യം പലരും കണ്ണടച്ച് ഇരുട്ടാക്കാൻ പരിശ്രമിക്കുമ്പോൾ ക്രൈസ്തവർ സമൂഹത്തിന് നൽകുന്ന നന്മകൾ ചൂണ്ടി അക്രൈസ്തവർ, എന്തുകൊണ്ട് നമ്മൾക്കും അവർ ചെയ്യുന്നതു പോലെ ആയിക്കൂടാ എന്ന് ചോദിക്കുന്നു…

ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് സുഗതകുമാരി ക്രൈസ്തവ സേവനങ്ങളെ വാഴ്ത്തിയത്.

ഏറ്റവും ഭാഗ്യം കെട്ടവര്‍ക്കു വേണ്ടിയുള്ള സേവനങ്ങളെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. എന്‍.എസ്.എസ്സും, എസ്.എന്‍.ഡി.പി. യോഗവും, അതായതു ഹിന്ദുക്കള്‍, ആതുര സേവനരംഗത്തു ക്രിസ്ത്യാനിയെ കണ്ടു പഠിക്കട്ടേ എന്നു ഞാന്‍ പറഞ്ഞു. അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

‘മഹാരോഗികള്‍ സേവനം തേടി വിളിക്കുമ്പോള്‍, അവരെ കിടത്തി ശുശ്രൂഷിക്കാനും തേച്ചുകഴുകുവാനും മലമൂത്രങ്ങള്‍ എടുക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും നമുക്ക് ഇടങ്ങളുണ്ടോ? മദര്‍ തെരേസയുടെയും മറ്റും സ്ഥാപനങ്ങളല്ലാതെ? മക്കള്‍ തള്ളിക്കളഞ്ഞവരും ദരിദ്രരും അവശരുമായ വൃദ്ധമാതാപിതാക്കള്‍ ഇടംതേടി വരുമ്പോള്‍ എങ്ങോട്ടു പറഞ്ഞയയ്ക്കണം? അച്ചന്മാരുടെ വൃദ്ധമന്ദിരങ്ങളിലേക്കല്ലാതെ? ‘ഭ്രാന്തു പിടിച്ചലയുന്ന, വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറന്തള്ളപ്പെട്ട, ഭാഗ്യദോഷികളെ നോക്കാന്‍ ആരുണ്ട്? ക്രിസ്തീയ സ്ഥാപനങ്ങളല്ലാതെ? ‘അനാഥരായ കുട്ടികള്‍, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, മുന്നില്‍ വന്നു കൈനീട്ടുമ്പോള്‍, അവരെ കൈപിടിച്ചേല്പിക്കാന്‍ നമുക്ക് ആവശ്യത്തിനു സ്ഥാപനങ്ങളുണ്ടോ? കൊണ്‍വെന്റുകള്‍ അല്ലാതെ?

അയല്‍നാടുകളില്‍നിന്നു പാവപ്പെട്ട കുട്ടികളെ കേരളത്തില്‍, പ്രത്യേകിച്ചു കൊച്ചിയില്‍ കൊണ്ടുവന്നു വില്ക്കാറുണ്ട്. അവര്‍ തെരുവില്‍ ഭിക്ഷാടനം ചെയ്തും മോഷണം നടത്തിയും പോക്കറ്റടിക്കാനും ശരീരം വില്ക്കാനും പരിശീലിക്കപ്പെട്ട് അലയുന്നു. നമ്മുടെ മാന്യനമാര്‍ അവരെ വിലയ്ക്കു വാങ്ങി ഉപയോഗിക്കുന്നു. പൊലീസിന്റെ പിടിയിലാവുന്ന ഇത്തരം നൂറുകണക്കിനു കുട്ടികളുണ്ട്. അധികവും ആന്ധ്രാ, തമിഴ്‌നാട് പ്രദേശങ്ങളില്‍നിന്നുള്ളവര്‍. ഇവരെ ഏറ്റെടുത്തു രക്ഷിക്കുന്നത്, ഇവര്‍ക്കുവേണ്ടി കേസ് നടത്തുത്, കോടതിയെ സഹായിക്കുന്നത് ആര്? ചൈല്‍ഡ് ലൈന്‍, ഡോണ്‍ബോസ്‌കോ മുതലായ ക്രിസ്തീയ സംഘടനകളല്ലാതെ?

എയിഡ്‌സ് രോഗികള്‍ക്കും കുട്ടികള്‍ക്കും ഒരു ശരണ കേന്ദ്രമൊരുക്കാന്‍ നമക്കു കഴിഞ്ഞിട്ടുണ്ടോ? ബിഷപ്തിരുമേനിമാര്‍ക്കും അച്ചന്മാര്‍ക്കുമല്ലാതെ? അംഗവൈകല്യമുള്ള കുട്ടികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ടോ? ക്രിസ്ത്യാനികള്‍ക്കല്ലാതെ? സംരക്ഷിച്ചുപോന്ന ഒറ്റമകള്‍ മരിച്ച് അനാഥാവസ്ഥയിലായ, ഓര്‍മ നശിച്ച, ഒരു 85 കഴിഞ്ഞ അമ്മയ്ക്കുവേണ്ടി ഞാനിപ്പോള്‍ ഇടംതേടി നടക്കുകയാണ്. ആര്‍ക്കും സൗകര്യമില്ല. സിസ്‌റ്റര്‍മാര്‍ നടത്തു സ്ഥാപനങ്ങള്‍ക്കല്ലാതെ..”🔥

“അച്ചൻമാരെയും, കന്യാസ്ത്രീകളെയും, ബിഷപ്പുമാരെക്കുറിച്ചുമൊക്കെ സത്യവും, അസത്യവും, അർധസത്യവുമായ നിരവധി കഥകളാണ് പലവിധമാധ്യമങ്ങൾ വഴി പുറത്ത് വരുന്നത്… പുഴുക്കുത്തുകൾ നമ്മുടെ വീടുകളിലുണ്ട്, സമുഹത്തിലുണ്ട്, ഭരണകൂടത്തിലുണ്ട്… എവിടെയാണില്ലാത്തത്..?

കടപ്പാട്: FB മെസേജ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group