2022 ഒക്ടോബർ 12 മുതൽ 30 വരെ തീയതികളിൽ മലേഷ്യയിലെ ബാങ്കോക്കിൽ നടക്കുന്ന മെത്രാൻമാരുടെ സമ്മേളനത്തിലേക്ക് ഫ്രാൻസിസ് മാർപാപ്പാ വീഡിയോ സന്ദേശമയച്ചു.
ഏഷ്യ സന്ദർശിച്ച തന്റെ മുൻഗാമി വിശുദ്ധ പോൾ ആറാമൻ പാപ്പാ വലിയ ജനക്കൂട്ടങ്ങളുടെ ഒരു ഭൂഖണ്ഡമാണ് ഇവിടെ കണ്ടതെന്ന് ഓർമ്മിച്ച പാപ്പാ ഉണർന്നെണീറ്റു വരുന്ന വലിയ ഒരു ജനസമൂഹത്തെ ഉൾക്കൊള്ളുന്നതാണ് ഏഷ്യൻ ഭൂഖണ്ഡമെന്നും കൂട്ടിച്ചേർത്തു.
വിധിവാദത്തിൽ നിന്ന് ഉണർന്നെണീറ്റ്, മെച്ചപ്പെട്ട ഒരു ജീവിതശൈലിയിലേക്ക് ഉയരുന്ന ഒരു സമൂഹമാണ് ഏഷ്യയിലേതെന്നും, വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭവനമായാണ് ഏഷ്യ അറിയപ്പെടുന്നതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ഇങ്ങനെയൊരു സാഹചര്യത്തിൽ, ക്രൈസ്‌തവ സഭ ദരിദ്രരുടെയും, യുവജനങ്ങളുടെയും, ഏഷ്യയിലെ മറ്റു വിശ്വാസ സമൂഹങ്ങളുമായുള്ള പരസ്പര സംവാദങ്ങളുടെയും സഭയായി മാറുവാൻ വിളിക്കപ്പെട്ട ഒരു സമൂഹമാണ്.
സഹോദര്യത്തോടെയും, ആശയ കൈമാറ്റങ്ങൾക്കായും ഇപ്പോൾ ഒരുമിച്ചു കൂടിയിരിക്കുന്ന ഏഷ്യൻ മെത്രാൻ സമിതിയിയോട് തന്റെ സാമീപ്യം അറിയിക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പാപ്പാ, പ്രാദേശിക മെത്രാൻ സമിതികൾ ദൃഢനിശ്ചയത്തോടെയും താല്പര്യത്തോടെയും ഒരുമിച്ച് വരണമെന്നും, അതുവഴി സഭ രൂപപ്പെടുന്നതിനും, ക്രിസ്തുമാർഗ്ഗത്തിലുള്ള യാത്രയിൽ ശക്തിപ്പെടുന്നതിനും കാരണമാകണമെന്നും ഓർമിപ്പിച്ചു…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group