സഭയുടെയും ലോകത്തിന്റെയും പ്രശ്നങ്ങളിലേക്ക് നാം കാതോർക്കണം…

വത്തിക്കാൻ : സഭയുടെയും ലോകത്തിൻറെയും പ്രശ്നങ്ങളും ആശയാശങ്കകളും ശ്രവിക്കാൻ നമുക്കുള്ള വിളിയെക്കുറിച്ച് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സിനഡ്” (#Synod), “ശ്രവിക്കുന്നസഭ” (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ.

ഓരോ സഭയുടെയും ഓരോ നാടിൻറെയും ചോദ്യങ്ങളും ആശങ്കകളും പ്രതീക്ഷകളും ശ്രവിക്കാൻ പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടുന്നു. കൂടാതെ ലോകത്തെയും അത് നമ്മുടെ മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെയും മാറ്റങ്ങളെയും കേൾക്കാനും. നമ്മുടെ ഹൃദയത്തെ ശബ്ദനിരുദ്ധമാക്കരുത്. നമുക്ക് പരസ്പരം കാതോർക്കാം. മാർപാപ്പാ കുറിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group