സാഹിത്യം പരിശീലനത്തിന്റെ ഭാഗമാക്കണം : ഫ്രാൻസിസ് മാർപാപ്പാ

വ്യക്തിപരമായ പക്വത പ്രാപിക്കുന്നതിനും, മറ്റുള്ളവരെ കൂടുതൽ ശ്രദ്ധയോടെ ശ്രവിക്കുന്നതിനും സാഹിത്യം ഏറെ സഹായിക്കുന്നുവെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ ഇടയലേഖനം പ്രസിദ്ധീകരിച്ചു.

വ്യക്തിജീവിതത്തിൽ പക്വത പ്രാപിക്കുന്നതിന് സാഹിത്യപാരായണം ഏറെ പ്രയോജനകരമാകുമെന്ന് ആമുഖമായി പാപ്പാ പറഞ്ഞു. തങ്ങളുടെ മനസ്സു തുറക്കുവാനും, ഹൃദയത്തെ ഉത്തേജിപ്പിക്കുവാനും, യുക്തിചിന്തയുടെ സ്വതന്ത്രവും എളിയതുമായ പ്രയോഗത്തിനും സാഹിത്യകൃതികളുടെ സംഭാവനകൾ പാപ്പാ അടിവരയിട്ടു പറഞ്ഞു.

ആധുനിക യുഗത്തിൽ മനുഷ്യന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുവാനും, പ്രചോദനാത്മകമായ ബന്ധം സ്ഥാപിക്കുവാനുമുള്ള വൈദികരുടെ കടമ നിറവേറ്റുന്നതിന്, പരിശീലന കാലത്തു തന്നെ വായനാശീലം വളർത്തിയെടുക്കുന്നതിനു പാപ്പാ ആഹ്വാനം ചെയ്യുന്നു. ആത്മീയമായ ഒരു തുറന്ന മനസ് രൂപപ്പെടുത്തിയെടുക്കുവാൻ ഈ വായനകൾ സഹായകരമാകുമെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m