നൈജീരിയയിൽ ഒരു ക്രൈസ്തവനായി ജീവിക്കുക വളരെ ദുഷ്കരം..

ഒരു ക്രൈസ്തവനായി നൈജീരിയയിൽ ജീവിക്കുക ദുഷ്കരമെന്ന് ആഫ്രി-മിഷൻ ആൻഡ് ഇവാഞ്ചലിസം നെറ്റ്വർക്കിന്റെ പ്രസിഡന്റായ ഓസ്കാർ അമേച്ചിന പറഞ്ഞു . നൈജീരിയയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് ദി ക്രിസ്ത്യൻ പോസ്റ്റുമായി (സിപി) നടത്തിയത് അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

“66 ദശലക്ഷം നൈജീരിയക്കാർ യേശുവിനെക്കുറിച്ച് കേട്ടിട്ടില്ല. രാജ്യത്തിന്റെ വടക്കൻ, മധ്യ ബെൽറ്റ് മേഖലകളിലെ ഇസ്ലാമിക തീവ്രവാദം ഈ പ്രദേശങ്ങളിലെ ശുശ്രൂഷയെ അങ്ങേയറ്റം അപകടകരമാക്കിയിരിക്കുന്നു. ചില ആളുകൾ ഞങ്ങളെ കൊല്ലാൻ വന്നു. എന്നാൽ ഭയത്താൽ തളർന്നുപോകുന്നതിനുപകരം, ഞങ്ങളുടെ ജീവനെടുക്കാൻ ശ്രമിച്ച മനുഷ്യരെ ഞങ്ങൾ ശുശ്രൂഷിക്കാൻ തുടങ്ങി. ഞങ്ങൾ
അവർക്ക് ഭക്ഷണം കൊടുത്തു. അവരുടെ നേതാക്കളിൽ ഒരാൾ ഒരു ദ്വിഭാഷി മുഖേന ഞങ്ങൾ നിങ്ങളെ കൊല്ലാൻ വന്നതായിരുന്നുവെന്ന് പറഞ്ഞു. അവർ ദരിദ്രരായതിനാൽ, ആരും അവർക്ക് സഹായങ്ങൾ ഒന്നും ചെയ്തിട്ടില്ലത്രേ. എന്നാൽ ഞങ്ങൾ ചെയ്തുകൊടുത്ത സഹായങ്ങൾ കാരണം അവരിപ്പോൾ ക്രൈസ്തവരാകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
അമേച്ചിന പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group