മാർപാപ്പായുടെ ഇന്തോനേഷ്യാ സന്ദർശനത്തിന് സ്വാഗതമോതി പ്രാദേശിക ഇസ്ലാം സംഘടനകൾ.
സെപറ്റംബർ 3-6 വരെയായിരിക്കും പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയിൽ ഇടയസന്ദർശനം നടത്തുക.
തലസ്ഥാനമായ ജക്കാർത്ത കേന്ദ്രീകരിച്ചായിരിക്കും പാപ്പായുടെ ഈ സന്ദർശനം.
ജനതകൾക്കിടയിലും മതസമൂഹങ്ങൾക്കിടയിലും സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്നിവ പരിപോഷിപ്പിക്കുന്നതിൽ ഈ ഇടയ സന്ദർശനത്തിനുള്ള പ്രാധാന്യം അന്നാട്ടിലെ നഹ്ദ്ലാത്തുൽ ഉലാമ, മുഹമ്മദീയ എന്നീ പ്രമുഖ മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പാപ്പായെ സ്വീകരിക്കുന്നതിൽ ഈ രണ്ടു സംഘടനകളും മുൻ നിരയിൽത്തന്നെയുണ്ടാകുമെന്ന് സംഘടനയായ മുഹമ്മദീയയുടെ അന്താരാഷ്ട്ര കാര്യങ്ങൾക്കും മതാന്തരകാര്യങ്ങൾക്കുമായുള്ള വിഭാഗത്തിൻറെ മേധാവി സ്യാഫിക് മുഗ്നി വെളിപ്പെടുത്തി.
മാനവസാഹോദര്യം കെട്ടിപ്പടുക്കുന്നതിൻറെ ഒരു പ്രതീകമാകും പാപ്പായുടെ ആഗമനമെന്നും ഈയൊരു ചുറ്റുപാടിൽ പാപ്പായുടെ സന്ദർശനത്തിന് സാർവ്വത്രിക പ്രതീകാത്മകവും സത്താപരവുമായ ഒരു പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പായുടെ ഈ ഇടയ സന്ദർശനം കത്തോലിക്കരെ മാത്രമല്ല ആകമാന ഇന്തോനേഷ്യയെ സംബന്ധിച്ചും ചരിത്രപരമായിരിക്കും എന്ന് അന്നാട് പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി മൈക്കിൾ ത്രിയാസ് കുങ്കാഹ്യോൺ പ്രതികരിച്ചിരുന്നു.
പാപ്പായുടെ നാല്പത്തിനാലാം ഇടയസന്ദർശനം സെപ്റ്റംബർ 2-13 വരെയാണ്. ഈ യാത്രയിൽ പാപ്പാ ഇന്തൊനേഷ്യയ്ക്കു പുറമെ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group