കുട്ടികൾ അടക്കം നിരവധി പേർക്ക് ലഹരി വില്പന നടത്തിയ കട നാട്ടുകാർ അടിച്ചു തകർത്തു.
കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു ലഹരി വിൽപ്പന. പല തവണ എക്സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ സംഘടിച്ച് പലചരക്കുകട അടിച്ചു തകർത്തത്. സാധനങ്ങൾ എടുത്ത് പുറത്തിട്ട്,കടയ്ക്ക് താഴിട്ടു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കടയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.
കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസും നൽകിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവർത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസവും എക്സൈസ് പരിശോധനയിൽ കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group