ആധാര്‍ വഴിയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാം. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്.
എസ്‌എംഎസോ, ഒടിപിയോ ഇല്ലാതെ തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. എം ആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ഇത്തരം തട്ടിപ്പുകള്‍ നിയന്ത്രിക്കാം.
എം ആധാർ ആപ്പ് വഴിയും ലോക്ക് ചെയ്യാം. ഇതിനായി എം ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആധാർ നമ്ബർ രജിസ്റ്റർ ചെയ്യുക. ഒടിപി നല്‍കി നാലക്ക പിൻ സെറ്റ് ചെയ്യുക. ആധാർ പ്രൊഫൈല്‍ ആക്സസ് ചെയ്യുക. സ്ക്രീനിന്റെ മുകളിലെ മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘ലോക്ക് ബയോമെട്രിക്സ്’ സെലക്‌ട് ചെയ്യണം. ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ നാലക്ക പിൻ നല്‍കുക.
ആധാർ ലോക്ക് ചെയ്യുന്നതിനായി UIDAI എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങള്‍’ തെരഞ്ഞെടുക്കുക. ‘ആധാർ ലോക്ക്/അണ്‍ലോക്ക്’ സെലക്‌ട് ചെയ്യാം.ആധാർ നമ്ബർ അല്ലെങ്കില്‍ VID നല്‍കുക. ക്യാപ്ചെ പൂരിപ്പിച്ച് ഒ ടി പി അയക്കുവാനായി ക്ലിക്ക് ചെയ്യുക.രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒ ടി പി നല്‍കുക. സ്ക്രീനില്‍ നല്‍കിയിരുന്ന നാലക്ക സുരക്ഷാ കോഡ് നല്‍കിയ ശേഷം ‘എനേബിള്‍’ ചെയ്യുക. ശേഷം ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യപ്പെടും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group