കൊച്ചി : വിശ്വാസികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് (യുസിഎഫ്) സംഘടിപ്പിക്കുന്ന ലോംഗ് മാർച്ച്, 23ന് കാസർഗോട്ടു നിന്ന് ആരംഭിക്കും. ഡിസംബർ 10ന് തിരുവനന്തപുരത്തു സമാപിക്കുന്ന വാഹനജാഥയിൽ കേരളത്തിലെ തൊഴിലില്ലായ്മ, ലഹരിമരുന്ന് എന്നിവയ്ക്കെതിരേയുള്ള പ്രചാരണത്തിനു പുറമേ മലയോര കർഷക പ്രശ്നങ്ങൾ, തീരദേശമേഖല നേരിടുന്ന വെല്ലുവിളികൾ, ദളിത് ക്രൈസ്തവ സംവരണ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യും.
18 ദിവസങ്ങളിലായി 105 കേന്ദ്രങ്ങളിൽ സ്വീകരണം നടക്കുമെന്ന് യുസിഎഫ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോംഗ് മാർച്ച് ഡിസംബർ 10ന് വൈകിട്ട് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാട്ടുപന്നി ആക്രമണത്തിൽ മരിച്ചവരുടെ വിധവകളടക്കമുള്ളവരാണ് കാസർഗോട്ട് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group