പരിശുദ്ധ അമ്മയെപ്പോലെ അനുകമ്പയുടെ കണ്ണുകളോടെ ലോകത്തെ നോക്കിക്കാണുക : ഫ്രാൻസിസ് മാർപാപ്പാ

കാഠിന്യമേറിയ ഈ ലോകത്ത് പരിശുദ്ധ അമ്മയുടെപോലെ അനുകമ്പയോടെയും കാരുണ്യത്തോടെയും മറ്റുള്ളവരെ നോക്കുന്നവരാകാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ.

തിരുക്കുടുംബത്തിന്റെ കാവൽക്കാരികൾ” എന്ന സംഘടനാംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പരിശുദ്ധ അമ്മയുടെ ശൈലി സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പറഞ്ഞത്.

സംഘടനയിൽ അംഗങ്ങളാകാൻ അനുദിനം പത്ത് ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്ന നിബന്ധനയെക്കുറിച്ച് സംസാരിച്ച പാപ്പാ, ഇതുപോലെയുള്ള ലളിതവും, മനുഷ്യദൃഷ്ടിയിൽ നിസ്സാരവുമായ കാര്യങ്ങൾ ദൈവത്തിന് മുൻപിൽ പ്രധാനപ്പെട്ടവയാണെന്ന് പറഞ്ഞു. ചെറുതായവയെ ദൈവം സ്നേഹിക്കുകയും അവ ഫലം നൽകാൻ അനുഗ്രഹിക്കുകയും ചെയ്യുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group