160-ന്റെ നിറവിൽ ഒസർവത്തരോ റൊമാനോ…

വത്തിക്കാൻ സിറ്റി :വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ ഒസർവത്തരോ റൊമാനോ 160 വർഷം പിന്നിടുന്നു.1861 ജൂലൈ ഒന്നിന് ആരംഭിച്ച ഒസർവത്തരോ റൊമാനോ എന്ന കത്തോലിക്ക ദിനപത്രം ഇറ്റലിയിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ദിനപത്രങ്ങളിൽ ഒന്നാണ്.
129 രാജ്യങ്ങളിലായി ഒൻപത് ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഈ പത്രം മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.കത്തോലിക്ക വിശ്വാസത്തിനും സഭയ്ക്കും എതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾ ക്കെതിരെ സഭയുടെ നിലപാട് വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പത്രം വിശ്വാസികളുടെ ഇടയിൽചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
രണ്ട്മാർപാപ്പമാരുടെ കാലഘട്ടത്തിന് സാക്ഷ്യംവഹിച്ച പത്രം മൂന്ന് തവണ അച്ചടി നിർത്തി വെച്ചിട്ടുണ്ട്.അതിലൊന്ന് 2020ലെ കൊറോണക്കാലത്ത് ആയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group