ലൗജിഹാദ്: മിശ്രവിവാഹമല്ല മനുഷ്യക്കടത്താണ്

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

കേരളം പൊളിറ്റിക്കൽ ഇസ്ലാമിന്റെ പച്ചത്തുരുത്തായി രൂപം പ്രാപിക്കുകയാണ്. സാധാരണ ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ജീവിതം ഇവിടെ അസാധ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രവർത്തനങ്ങളിൽ സാധാരണക്കാരെ ഏറ്റവും ഗുരുതരമായി നിലവിൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്ന കടത്തിക്കൊണ്ടുപോകലാണ് (Trafficking of Women and Children). ഇന്ത്യൻ നിയമവ്യവസ്ഥയും അന്താരാഷ്ട്ര നിയമ സംവിധാനങ്ങളും കഠിനശിക്ഷകൾ നൽകിക്കൊണ്ട് ശക്തമായി എതിർക്കുന്ന ഈ കുറ്റകൃത്യത്തെ വേണ്ടത്ര ഗൗരവത്തോടെ കേരളത്തിലെ ഭരണസംവിധാനവും രാഷ്ട്രീനേതൃത്വവും പൊതുജനവും കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഘടിത മനുഷ്യക്കടത്ത് ലൗജിഹാദ് എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ ലൗജിഹാദ് എന്ന കുറ്റകൃത്യം നിയമംമൂലം നിർവചിക്കപ്പെട്ടിട്ടുമില്ല. അതിനാൽ ഇത്തരം സംഘടിത കുറ്റവാളികൾ നിയമത്തിൻ്റെ പഴുതിലൂടെ രക്ഷപെടുന്നു. ഇത്തരമൊരു കുറ്റകൃത്യം ഇല്ലെന്നു തന്നെ സ്ഥാപിക്കാൻ തൽപരകക്ഷികൾക്ക് സാധിക്കുന്നു. കേരളത്തിൽ നിന്നുള്ള ഒരു ലോക്സഭാ അംഗം ഇസ്ലാമിസ്റ്റ് സ്വാധീനത്തിനു വഴങ്ങി ഈ സാധ്യത മുതലെടുത്തതും പാർലമെൻ്റിൽ ലവ്ജിഹാദിൽപെട്ടവരുടെ എണ്ണം ആവശ്യപ്പെട്ട്, അപ്രകാരമൊരു കുറ്റകൃത്യം ഇതുവരെ നടന്നിട്ടില്ല എന്ന മറുപടി വാങ്ങിയെടുത്തതും ഏതാനും മാസങ്ങൾക്കു മുമ്പാണ്.

പ്രണയക്കെണിയും മനുഷ്യക്കടത്തും മിശ്രവിവാഹമെന്ന രീതിയിൽ നിയമപരമാക്കാനും പൊതുജനാംഗീകാരം നേടിയെടുക്കാനും സംഘടിത പ്രചാര വേലകൾ നടക്കുന്നു. ഇവിടെ സംഘടിതമായി നടക്കുന്ന മിശ്രവിവാഹങ്ങൾക്ക് പ്രത്യേക പാറ്റേൺ ഉണ്ട്. പെൺകുട്ടികൾ ഭൂരിപക്ഷവും ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിൽനിന്നുള്ളവരായിരിക്കും. വിവാഹത്തോടനുബന്ധിച്ച് ദുരൂഹമായി മതം മാറ്റപ്പെട്ട് നാട്ടിൽ നിന്നും അവർ അപ്രത്യക്ഷമാകുന്നു. ഈ സംഭവങ്ങൾ കേവലം മിശ്രവിവാഹമല്ല, കുറ്റകരമായ മനുഷ്യക്കടത്തുതന്നെയാണ്. സ്ത്രീകളെയും പെൺകുട്ടികളെയും പ്രേമംനടിച്ച് വശീകരിച്ചു കടത്തികൊണ്ടു പോകുകയും ലൈംഗീകമായി ദുരുപയോഗിച്ചതിനു ശേഷം നാട്ടിലും വിദേശത്തുമായി മയക്കുമരുന്നു കടത്തിനും ലൈംഗിക തൊഴിലിനും ചാവേർ ആക്രമണത്തിനും മറ്റ് തീവ്രവാദ പ്രവർത്തനത്തിനുമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. എരുമേലി സ്വദേശിനി ജെസ്ന മരിയ ജയിംസ് ഇത്തരം മനുഷ്യക്കടത്തിന്റെ ഇരയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ജെസ്‌നയെ കാണാതായി നാലുവർഷം കഴിഞ്ഞിട്ടും സംസ്ഥാന ആഭ്യന്തരവകുപ്പിന് ഒരുത്തരവുമില്ല അഥവാ അറിഞ്ഞ കാര്യങ്ങൾ മറച്ചു വയ്ക്കുന്ന നിലപാടാണുള്ളത്. ഒടുവിൽ ഹൈക്കോടതി ഇടപെട്ട് കേസ് അന്വേഷണം സിബിഐ യെ ഏല്പിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ ജെസ്‌നയെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സിബിഐ. ജെസ്ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്നാണ് ചില വാർത്ത ഏജൻസികൾ നൽകുന്ന വിവരം. ഇത്തരം സംഭവങ്ങൾ പലതരത്തിലും പലതലത്തിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കോടഞ്ചേരിയിൽ അടുത്തയിടെ നടന്ന മതാന്തര വിവാഹത്തിൽ വലിയ വിവാദമുണ്ടായത് ആശങ്കാജനകമായ ഇത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. പെൺകുട്ടി നൽകിയ മൊഴിമാത്രം പരിഗണിച്ചുകൊണ്ട് ഹൈക്കോടതി പെൺകുട്ടിയെ വരനോടൊപ്പം അയച്ചുവെങ്കിലും ആശങ്കകൾക്ക് പരിഹാരമായിട്ടില്ല .പെൺകുട്ടിയുടെ കുടുംബം പങ്കു വയ്ക്കുന്ന വിവരങ്ങൾ ഗുരുതരമായവയാണ്. സംസ്ഥാന പോലീസ് സേനയിൽ തീവ്രവാദ അനുകൂലികളുടെ സാന്നിധ്യം ഭയക്കുന്നതുകൊണ്ടാവും സിബിഐ തന്നെ ഈ കേസ് അന്വേഷിക്കണമെന്ന് ആ കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഓരോ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും കടമയാണ്. അവർ കെണിയിൽ പെടുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും നേരിട്ടും മൊബൈൽ ഫോണിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും രൂപപ്പെടുന്ന സൗഹൃദങ്ങളെ ശ്രദ്ധിക്കണം. ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായ കടുത്തുരുത്തിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി തമ്പടിച്ച വടക്കൻജില്ലകളിൽ നിന്നുള്ള മൂന്നു നാലു പേർ അറസ്റ്റിലായ സംഭവവും ഇതോടു ചേർത്തു വായിക്കണം.

“കഴുകൻമാരുടെ ഇടയിലേയ്ക്കാണ് എൻ്റെ കുഞ്ഞ് പോയിരിക്കുന്നത്. എനിക്കുണ്ടായതുപോലെയുള്ള ദുരവസ്ഥ ഇനിയും ഒരു മാതാപിതാക്കൾക്കും ഉണ്ടാകരുത് ” എന്ന കോടഞ്ചേരി പെൺകുട്ടിയുടെ ഹതഭാഗ്യനായ പിതാവിൻ്റെ വാക്കുകൾ ഈ നാട്ടിലെ ഓരോ മാതാവിൻ്റെയും പിതാവിൻ്റെയും നെഞ്ചിലാണ് പതിയുന്നത് . കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ജീവിതം കരുപ്പിടിപ്പിച്ചുനൽകിയ അപ്പനും അമ്മയും സ്വന്തം കുടുംബവും ഞാൻമൂലം കണ്ണീരു കുടിക്കരുതെന്ന് ഓരോ പെൺകുട്ടിയും തീരുമാനിക്കണം. വചനം നമ്മോട് പറയുന്നു. നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. (1 പത്രോ 5 : 8) അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. (അപ്പ. പ്ര 20 : 31)

കടപ്പാട്
സത്യദർശനം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group