ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവുമായി ലൂർദ്ദ് മാതാ ഫൊറോന കെ സി വൈ എo

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കുടുംബാംഗങ്ങൾക്ക്
സാമ്പത്തിക സഹായവുമായി വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന ഇടവകയിലെ കെ സി വൈ എം പ്രവർത്തകർ.യുവാക്കൾ സമാഹരിച്ച 2, 10,000 രൂപ 60 കുടുംബങ്ങൾക്കണ് നൽകിയാത്.
കോവിഡ് ബാധിതരായ കുടുംബങ്ങൾക്കു പുറമെ ഗൃഹനാഥൻ ഇല്ലാത്ത കുടുംബങ്ങൾ , മറ്റു രോഗങ്ങളാൽ അവശതയനുഭവിക്കുന്നവർ, പ്രായമായവർ തുടങ്ങിയവർക്കും കെ സി വൈ എം പ്രവർത്തകർ സാമ്പത്തിക സഹായo നൽകി.കോവിഡ് വ്യാപനത്തെ തുടർന്ന് ജേലി നഷ്ടപ്പെട്ടവർ ജോലിക്ക് പോകാൻ കഴിയാത്തവർ കടബാധ്യതകളിൽ വീർപ്പുമുട്ടുന്നവർ തുടങ്ങി സമുഹത്തിലെ പല തലങ്ങളിലുള്ളവർക്കും നേരിട്ടും ഗൂഗിൾ പെ വഴിയും അക്കൗണ്ട് വഴിയുമൊക്കെയാണ് സുമനസുകൾ പണം നൽകിയത്.യുവാക്കളുടെ നല്ല മനസിന് പിന്തുണയും പ്രോത്സാഹനവുമായി ഫൊറോന വികാരി ഫാ ജെയ്സൺ കൊള്ളന്നുരും അസിസ്റ്റന്റ് വികാരി ഫാ അലൻ കുന്നുംപ്പുറത്തും ഒപ്പം നിന്നു.വറുതിയുടെ ദിനങ്ങളിൽ കുടുംബങ്ങൾക്കിത് വലിയ സഹായകമായെന്ന് കെ സി വൈ എംപ്രസിഡന്റ് സോബി മാളിയേക്കൽ പറഞ്ഞു. ആനിമേറ്റർമാരായ സിസ്റ്റർ ജാസ്മിൻ അഡ്വ. ജെക്കബ്ബ് മാത്യൂ സെക്രട്ടറി തുടങ്ങിയവരും നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group