നാല് കുടുംബങ്ങൾക്ക് സ്നേഹ ഭവനങ്ങൾ ഒരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി രൂപത നടത്തി വരുന്ന പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍ കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ നിർമ്മിച്ചു നൽകി.
ഭവനങ്ങളുടെ ആശിർവാദ കർമ്മം കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിച്ചു.

2021 ഒക്ടോബറിലുണ്ടായ പ്രളയം ദുരിതത്തിലാക്കിയ കൊക്കയാര്‍ പഞ്ചായത്തിലെ വടക്കേ മലയില്‍ നിന്നുള്ള നാലു കുടുംബങ്ങള്‍ക്കാണ് വിന്‍സന്‍ഷ്യന്‍ സമൂഹം ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. ദുരിതങ്ങളില്‍ മറ്റുള്ളവരുടെ കൈപിടിക്കുവാനുള്ള കൂട്ടുത്തരവാദിത്വം നമുക്കുണ്ടെന്ന് മാര്‍ മാത്യു അറയ്ക്കല്‍ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കവേ ഓര്‍മിപ്പിച്ചു. കോട്ടയം പ്രൊവിന്‍സ് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ വിവിധ തലങ്ങളിലുള്ള സംഭാവനകളെ അഭിനന്ദിക്കുകയും നാല് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ ജോസ് വെട്ടത്തോടും കുടുംബാംഗങ്ങളോടുമുള്ള നന്ദി അദ്ദേഹം അറിയിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതി വടക്കേമലയില്‍ നിന്നുമാത്രം ആറു കുടുംബങ്ങളെയാണ് വിവിധ പ്രദേശങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചിട്ടുള്ളത്. പ്രളയദുരിതത്തിലായ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കായി അടിയന്തര സഹായങ്ങള്‍, 45 ഭവനങ്ങളുടെ നിര്‍മ്മാണം, വീടുകളുടെ അറ്റകുറ്റപ്പണികളാവശ്യമുള്ളവര്‍ക്കുള്ള സാമ്പത്തിക സഹായം, പഠനസഹായം, കുടിവെള്ളപദ്ധതി തുടങ്ങിയ നിരവധി പദ്ധതികള്‍ റെയിന്‍ബോ പദ്ധതി വഴിയായി പൂര്‍ത്തീകരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group