സ്നേഹം മാത്രമാണ് മനുഷ്യനെ ഒന്നിപ്പിക്കുന്ന ശക്തി : ഫ്രാൻസിസ് മാർപാപ്പ

സ്നേഹം മാത്രമാണ്  മനുഷ്യനെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

റോമിലെ മെക്സിക്കൻ, ബ്രസീലിയൻ, ലാറ്റിനമേരിക്കൻ പൊന്തിഫിക്കൽ കോളേജുകളിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പ നടത്തിയ കൂടിക്കാഴ്ചയിലാണ് സ്നേഹത്തെക്കുറിച്ച് സംസാരിച്ചത്.

തന്നോടൊപ്പം വൈദികരെ ഒരുമിച്ചുകൂട്ടിയ രഹസ്യം സ്നേഹം ഒന്നു മാത്രമാണെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. “ഏതൊരു ദൈവവിളിയുടെയും ആരംഭം ഈ സ്നേഹം തന്നെയാണ്. തന്റെ മക്കളായിരിക്കാൻ നമ്മെ വിളിച്ചുചേർത്ത ദൈവം നമുക്കു നൽകുന്ന വലിയ ഉത്തരവാദിത്വം നമ്മെ മറ്റുള്ളവർക്കായി പങ്കുവയ്ക്കുക എന്നതാണ്. ഈ സേവനമനോഭാവമാണ് സ്നേഹത്തിന്റെ ലക്ഷ്യം” – പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group