റോമില്‍ പൊട്ടിപ്പുറപ്പെട്ട പ്രണയ വിപ്ലവമാണ് ഇന്ന് ലോകം പ്രണയ ദിനമായി ആഘോഷിക്കുന്നത്

പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയ ദിനമായി ആചരിക്കുന്നു

ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ തമ്മിൽ സമ്മാനങ്ങൾ കൈമാറുന്ന ഒരു ദിനമാണ് വാലന്റൈൻസ് ദിനം. പ്രണയം അറിയിക്കുന്ന ഒരു കാർഡോ റോസാപ്പൂവോ മുതൽ ഡയമണ്ടിന്റെ ആഭരണം വരെയാണ് സമ്മാനങ്ങൾ നീളുന്നത്.

എല്ലാ വർഷവും ഫെബ്രുവരി 14നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. വിലക്കുകളില്ലാത്ത ലോകം സ്വപ്നം കാണുന്ന എല്ലാവർക്കും പ്രണയദിനത്തിന്‍റെ ചരിത്രവും രാഷ്ട്രീയവും എന്നും പ്രസക്തമാണ്.

മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന പുരോഹിതന്‍റെ ചെറുത്തുനിൽപ്പാണ് ലോകം ഇന്ന് വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്നത്.

അക്കാലത്ത് റോം ഭരിച്ചിരുന്നതായി പറയപ്പെടുന്ന ക്ലോഡിയസ് രാജാവ് പ്രണയത്തെ അങ്ങേയറ്റം എതിർത്തിരുന്നു. രാജ്യത്തെ സൈനികർക്ക് പ്രണയം പാടില്ലെന്നും പട്ടാളക്കാര്‍ വിവാഹം കഴിക്കരുതെന്നുമായിരുന്നു ക്ലോഡിയസിന്‍റെ ശാസനം. രാജാവിന്‍റെ ഈ ഉത്തരവിനെ അങ്ങേയറ്റം എതിർത്തിരുന്ന പാസ്റ്റര്‍ വാലന്റൈൻ പ്രണയം നിഷേധിച്ച രാജാവിന്‍റെ നിയമത്തെ കാറ്റിൽ പറത്തി രാജ്യത്തെ സൈനികരെ വിവാഹം കഴിപ്പിച്ചു. രാജാവ് വാലന്റൈനെ ജയിലടയ്ക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. ലോകത്തെ ഒരു വിധിക്കും പ്രണയത്തെ തടഞ്ഞ് വയ്ക്കാൻ ക‍ഴിയില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്.

ജയിലിൽ മരണം കാത്ത് കിടക്കുന്ന വാലന്റൈൻസ് ജയിലറുടെ മകളുമായി പ്രണയത്തിലാകുന്നു.ഒടുവില്‍ ഫെബ്രുവരി 14ന് വാലന്റൈൻസ് തൂക്കിലേറ്റപ്പെടുന്നു. അന്ന് റോമിൽ പൊട്ടിപ്പുറപ്പെട്ട പ്രണയ വിപ്ലവമാണ് ഇന്ന് ലോകം പ്രണയദിനമായി ആഘോഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group