സ്നേഹതാതൻ :വിശുദ്ധ യൗസേപ്പിതാവ്

സ്നേഹതാതൻ :വിശുദ്ധ യൗസേപ്പിതാവിലെ പിതൃഭാവം നിത്യജീവൻ സ്വന്തമാക്കാനുളള മാർഗ്ഗമാണ് ആത്മീയത. ദൈവസ്നേഹവും പര സ്നേഹവും ഒന്നിക്കുന്ന ക്രിസ്തീയ ആത്മീയതയുടെ മൂർത്തരൂപമാണ് വി. യൗസേപ്പിതാവ്. അദ്ദേഹം ഏവരെയും പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു. എങ്ങനെയാണ് ഈ പിതാവ് ദൈവത്തിൻ്റെ പദ്ധതികളോട് സഹകരിച്ചത് എങ്ങനെയാണ് തൻ്റെ ജീവിതത്തെ പിതാവിന് ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റിയത്. വചനം പറയുന്നു: അവൻ ഇതേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ഇവിടെയും ഒരു കാര്യം വ്യക്തമാണ്. വി. യൗസേപ്പിൻ്റെ സ്വപ്നങ്ങൾ പലപ്പോഴും ദൈവത്തിൻ്റെ ഹിതം കണ്ടെത്തലായിരുന്നു. സംശയങ്ങളുടെയും സംഘർഷങ്ങളുടെയും നടുവിൽ ഈ പുണ്യ പിതാവ് ദൈവപിതാവിൻ്റെ പദ്ധതികളോട് സഹകരിക്കേണ്ട തെങ്ങനെയെന്ന് ദൈവത്തോടു തന്നെ ആലോചിക്കുന്നു. നമ്മുടെ ജീവിതത്തിൽ സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകുമ്പോൾ നാം ആദ്യം തേടിയെത്തുന്നത് ആരെയാണ് ? ദൈവത്തെയോ അതോ മനുഷ്യരെയോ ? വീണ്ടും മറിയത്തെ ഭാര്യയായി സ്വീകരിക്കുക ,ശിശുവിന് യേശു എന്നു പേരിടുക ,ഈ രാത്രിയിൽത്തന്നെ അപരിചിതമായ ഈജിപ്തിലേക്ക് പലായനം ചെയ്യുക തുടങ്ങി ദൈവം ആവശ്യപ്പെട്ടതെല്ലാം സ്വന്തം താത്പര്യം എന്താണെന്നു പോലും പറയാതെ ദൈവഹിതത്തിന് സ്തോത്രം പാടി സ്വീകരിച്ചു. നിസ്സാര കാര്യങ്ങൾക്കു പോലും പരാതിയും പരിഭവവും ആന്തരിക മുറിവുകളുമായി കടന്നു പോകുന്ന നമുക്ക് ഈ പുണ്യാത്മാവിൻ്റെ ജീവിതം അനുകരിക്കാം .
1870 ൽ ഫ്രാൻസ് – ജർമ്മനി യുദ്ധത്തിൽ ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിക്കുകയും സഭയും സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു. പ്രതിസന്ധികൾ നേരിട്ട കലുഷിതമായ ഈ കാലഘട്ടത്തിൽ
9-ാം പീയൂസ് പാപ്പ വി.യൗസേപ്പിനെ സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.ഈശോയെയും പരിശുദ്ധ അമ്മയെയും പ്രതിസന്ധികളിൽ കാത്തു സൂക്ഷിച്ചപ്പ യനസേപ്പിതാവ് സഭയെ കാത്തുരക്ഷിക്കും എന്ന് പാപ്പ വിശ്വസിച്ചു.തിരുസഭയുടെ മദ്ധ്യസ്ഥനായി യൗസേപ്പിനെ വണങ്ങാനും മാദ്ധ്യ സ്ഥ്യം വഹിക്കുവാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.പാപ്പയുടെ വിശ്വാസം അസ്ഥാനത്തായില്ല എന്നതിന് ചരിത്രം സാക്ഷി.ആ പ്രഖ്യാപനത്തിൻ്റെ നൂറ്റിയൻപതാം വർഷമാണ് ഇപ്പോൾ യൗസേപ്പിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന വർഷമായി സഭ ആചരിക്കുന്നത്.
പി.ഒ.സി ബൈബിളിൽ ജോസഫ് എന്ന പേരിന് അർത്ഥം നല്കിയിട്ടുണ്ട്. വർദ്ധിപ്പിക്കുക എന്നതാണ് അർത്ഥം. കുറേക്കാലം വന്ധ്യയായിരുന്ന യാക്കോബിൻ്റെ ഇഷ്ട പത്നിയായ റാഹേലിന് ദൈവത്തിൻ്റെ കൃപാകടാക്ഷം ലഭിക്കുകയും അവൾ ഒരു പുത്രന്ജന്മം നല്കുകയും ചെയ്തു. “ദൈവം എൻ്റെ അപമാനം നീക്കിക്കളത്തിരിക്കുന്നു. കർത്താവ് എനിക്ക് ഒരു പുത്രനെ കൂടി തരട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾ അവന് ജോസഫ് എന്ന് പേരിട്ടു ” ( ഉത് 30/24). അമ്മയുടെ അപമാനം നീക്കി കളഞ്ഞ് അവൾക്ക് മഹത്വം വർദ്ധിപ്പിച്ചവനാണ് പഴയ നിയമത്തിലെ ജോസ ഫെങ്കിൽ പുതിയ നിയമത്തിൽ മറിയത്തെ അപമാനിക്കാൻ ഇഷ്ടപ്പെടായ്കയാൽ രഹസ്യമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ച നീതിമാനായ മറിയത്തിൻ്റെ മഹത്വത്തിനു വേണ്ടി പ്രവർത്തിച്ച നിർമ്മല ഹൃദയനാണ് ജോസഫ്. നീതിയെ പ്രതി അഴിഞ്ഞു വീണ കുപ്പായം പോലും എടുക്കുവാൻ നിലക്കാതെ ഓടി രക്ഷപെട്ട ജോസഫും യേശുവിൻ്റെ വളർത്തു പിതാവായ ജോസഫും പേരിലും നീതിബോധത്തിലും മാത്രമല്ല സാമ്യം എന്ന് പിന്നീടുള്ള ഒളിച്ചോട്ടവും ജീവിതവും നമ്മെ പഠിപ്പിക്കുന്നു.
2015 ജനുവരിയിൽ ലോക കുടുംബ സമ്മേളനം മനിലയിൽ നടക്കുമ്പോൾ ഫ്രാൻസിസ് പാപ്പ ലോകത്തോട് തൻ്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുടെ ഒരു പരിഹാര രഹസ്യം വെളിപ്പെടുത്തി.പാപ്പ പറയുന്നു: എൻ്റെ മുറിയിൽ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു തിരുസ്വരൂപമുണ്ട്. അതീവ ഭക്തിയോടെ ഞാൻ എന്നും ആ തിരുസ്വരൂപത്തെ വണങ്ങുന്നു. എന്തെങ്കിലും പ്രശ്നങ്ങളോ പ്രയാസങ്ങ ളോ എനിക്കുണ്ടായാൽ അവയെല്ലാം ഒരു കടലാസിലെഴുതി ഞാൻ ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിൻ്റെ തലയിണയുടെ കീഴിൽ വയ്ക്കും. നേരം പുലരുമ്പോൾ എത്ര വലിയ പ്രശ്നങ്ങളായാലും വി.പിതാവ് അത് പരിഹരിച്ചു തരാറുണ്ട്.പി ത്യസ്നേഹത്തെ ആവോളം കണ്ടെത്താൻ പാപ്പായ്ക്കു കഴിയുന്നുവെന്നതിൻ്റെ സാക്ഷ്യമാണിത്.
വി. യൗസേപ്പിതാവിനെയാണ് സാർവ്വത്രിക സഭയുടെ മധ്യസ്ഥനായി വണങ്ങുന്നത്. ലിയോ പതിമൂന്നാമൻ പാപ്പ1889 ആഗസ്റ്റ് 15-ാം തീയതി പുറത്തിറക്കിയ അപ്പസ്തോലിക കത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ലേഖനത്തിൽ നാം ഇപ്രകാരം വായിക്കുന്നു: വി.യൗസേപ്പ് തിരുക്കുടുoബത്തിൻ്റെ നാഥനാണ്.എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൻ. മാതാവും ഈശോയും അടങ്ങിയ തിരുക്കുടുംബത്തിൻ്റെ വിപുലീകരണമാണ് തിരുന്നു. ഈ കാരണത്താൽത്തന്നെ തിരുക്കുടുംബത്തിൻ്റെ പാലകനായ യൗസേപ്പിതാവിനെ ആഗോളസഭയുടെ മദ്ധ്യസ്ഥനായി വണങ്ങുന്നു.വി.യൗസേപ്പ് തിരുക്കുടുംബത്തെ കാത്ത് സംരക്ഷിച്ചതു പോലെ തിരുസഭയെയും കാത്തുരക്ഷിക്കുമെന്ന് സഭ വിശ്വസിക്കുന്നു.
ഇതു കൂടാതെ തിരുക്കുടുംബത്തെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ച വിയൗസേപ്പിതാവിനെ കുടംബങ്ങളുടെ മധ്യസ്ഥനായും ഉണ്ണീയോയെ വളർത്തിയ യൗസേപ്പിന്നെ എല്ലാ പിതാക്കന്മാരുടെയും മധ്യസ്ഥനായും ഗർഭിണിയായ മറിയത്തെ കാത്തു പാലിച്ച പിതാവിനെ ഗർഭിണികളുടെ മധ്യസ്ഥനായും സഭ വണങ്ങുന്നു. ജീവിത കോശങ്ങളിൽ ദൈവത്തിൻ്റെ തിരുമിഷ്ടം ധ്യാനിച്ച് ദൈവിക പദ്ധതിക്കനുസരിച്ച് ജീവിക്കാമം ഉണ്ണിയേശുവിനെ കൈകളിലെടുത്ത് ദൈവിക ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാനും ജീവിതത്തിൻ്റെ ഇരുൾ വീണ പാതകളിൽ ദൈവേഷ്ടം മനസ്സിലാക്കി പ്രവർത്തിക്കാനുമൊക്കെ വി.യൗസേപ്പിൻ്റെ ജീവിതം നമുക്ക് മാതൃകയും പ്രചോദനവുമാകട്ടെ.

ജോൺസൺ തോമസ് മാരിയിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group