ചൈനീസ് കാത്തലിക് റോട്ടറി മൂവ്മെന്റ് ആഭിമുഖ്യത്തിൽ അപൂർവ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തദാന ക്യാമ്പ് നടത്തി. RH നെഗറ്റീവ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ട ആൾക്കാരുടെ രക്തദാന സന്നദ്ധത കുറയുന്നതിനാൽ ആണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് ചൈനീസ് കാത്തലിക് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോവ ഫ്രാൻസിസ്കോ പറഞ്ഞു. 2001 മുതൽ കത്തോലിക്കാ യുവജന സംഘടനകൾ ജീവൻ രക്ഷിക്കാനുള്ള മാർഗ്ഗമായ രക്തദാനത്തിന് പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ പരിപാടികളും രക്തദാന ക്യാമ്പുകളും നടത്തിവരുന്നു. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് സംഘടന പരിപാടികൾ നിർത്തിവച്ചത് ഈ വർഷം അത് പുനരാരംഭിക്കുകയും ചെയ്തു. ” രക്തം നൽകൂ ജീവൻ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ജനങ്ങളുടെ ഇടയിൽ കാത്തലിക് യൂത്ത് സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group