‘മാഗ്‌നിഫിക്കാത്ത്’ കോട്ടയം അതിരൂപതാ വിജയികളെ പ്രഖ്യാപിച്ചു

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ഓണ്‍ലൈന്‍ ആയി ഒരുക്കിയ ‘മാഗ്‌നിഫിക്കാത്ത്-മറിയത്തിന്റെ സ്‌തോത്ര ഗീതം’ വിജയികളെ പ്രഖ്യാപിച്ചു.മത്സരത്തില്‍ കോട്ടയം അതിരൂപതയിലെ 13 ഫൊറോനകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. മടമ്പം ഫൊറോനയിലെ അലക്‌സ് നഗര്‍ ഇടവകയിലെ മുഴുവന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങളും മത്സരത്തില്‍ പങ്കാളികളായി. ഓരോ ഫൊറോനയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയവരെ ഉള്‍പ്പെടുത്തി അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ചങ്ങലേരി ഫൊറോന മംഗല ഗിരി ഇടവകയിലെ ഷൈനി സണ്ണി,കൂവള്ളൂർ ഒന്നാം സ്ഥാനം നേടി. പിറവം ഫൊറോനയിലെ കാക്കനാട് ഇടവകാംഗമായ മേരിൽ ജോണ്‍,തൈത്തറപ്പേൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group