അഗതികളായ സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി സിസ്റ്റർ ലൂസി കുര്യന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഭവനനിർമ്മാണ പദ്ധതിയായ മഹർ രജതജൂബിലി നിറവിൽ.
എന്റെ അമ്മവീട് എന്നാണ് മഹർ എന്ന വാക്കിന്റെ അർത്ഥം.അയ്യായിരം കുട്ടികളെയും 5,900 സ്ത്രീകളെയും 492പുരുഷന്മാരെയും മഹറിലൂടെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് മഹറിന്റെ സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റർ ലൂസി പറയുന്നു.വ്യത്യസ്തമായ 24 ഔട്ട്റീച്ച് പ്രോഗ്രാമുകളാണ് മഹർ സംഘടിപ്പിച്ചിരിക്കുന്നത്.മഹാരാഷ്ട്ര, ജാർഖണ്ഡ്,വെസ്റ്റ് ബംഗാൾ, ആന്ധ്രപ്രദേശ്, കേരള, കർണ്ണാടക എന്നിവിടങ്ങളിലെല്ലാം മഹർ പ്രവർത്തിക്കുന്നുണ്ട്.
അഗതികൾക്കുവേണ്ടി ജീവിതം സമർപ്പിക്കാനൊരുങ്ങുമ്പോൾ സിസറ്റർ ലൂസിക്ക് 30 വയസായിരുന്നു പ്രായം. തുടക്കത്തിൽ പേടിയോടെയാണ് പ്രവർത്തനത്തിന് ഇറങ്ങിയതെന്ന് സിസ്റ്റർ ഓർമ്മിക്കുന്നു .തന്റെ അമ്മയ്ക്ക് താനൊരു കന്യാസ്ത്രീയാകുന്നതിനെക്കുറിച്ച് സങ്കല്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും പക്ഷേ അപ്പൻ എന്റെ തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും സിസ്റ്റർ പറയുന്നു.
പ്രതികൂലങ്ങളുടെ നടുവിലും ഇത്രയും കാലം യാതൊരു കുറവും ഇല്ലാതെ പരിപാലിച്ചത് ക്രിസ്തുവിന്റെ സ്നേഹമാണെന്നും സിസ്റ്റർ ആവർത്തിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ളവരുടെ അംഗീകാരവും പ്രശംസയും ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ നേടിയെടുക്കുവാനും സിസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group