മഹിള സമ്മാൻ നിക്ഷേപ പദ്ധതി; 2025 മാർച്ച് 31 വരെ അംഗമാകാം

പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിർന്ന സ്ത്രീകള്‍ക്കുമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച്‌ 31 വരെ അംഗമാകാം.

രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ നിക്ഷേപം വർധിപ്പിക്കുന്നതിനായി 2023ല്‍ കേന്ദ്രസർക്കാർ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത് . 7.5 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിർന്ന സ്ത്രീകള്‍ക്കും ഹ്രസ്വകാലത്തേക്ക് കുറഞ്ഞ റിസ്കില്‍ നിക്ഷേപിക്കാവുന്ന പദ്ധതിയാണ്.

സർക്കാർ പദ്ധതിയായതിനാല്‍ സുരക്ഷിത നിക്ഷേപമായി മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റിനെ കണക്കാക്കാം. 2025 മാർച്ച്‌ 31 വരെ ഈ പദ്ധതിയില്‍ അംഗമാകാം. പ്രായമോ തൊഴിലോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് എടുക്കാനും സാധിക്കും. വ്യക്തിഗത അക്കൗണ്ടാണ് ഇതുവഴി ആരംഭിക്കാൻ സാധിക്കുക.

നിശ്ചിത ഫോറത്തില്‍ പോസ്റ്റ് ഓഫിസില്‍ അപേക്ഷിച്ചാല്‍ മതിയാകും.

കുറഞ്ഞത് 1000 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപയോ അക്കൗണ്ടില്‍ (ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളിലോ) നിക്ഷേപിക്കാം. തുടർന്നുള്ള നിക്ഷേപം അനുവദിക്കില്ല. അക്കൗണ്ട് തുടങ്ങിയ തീയതി മുതല്‍ രണ്ട് വർഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി.

നിലവിലെ നിരക്കായ 7.5 ശതമാനം പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുക. ആറുമാസം പൂർത്തിയായ അക്കൗണ്ടുകള്‍ക്ക് 5.5 ശതമാനം പലിശ നിരക്കില്‍ കാലാവധിക്ക് മുമ്ബ് തുക പൂർണമായും പിൻവലിക്കാം. മരണം/അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് 7.5 ശതമാനം പലിശനിരക്കില്‍ കാലാവധിക്ക് മുൻപ് തുക പൂർണമായും പിൻവലിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group