സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്തു

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ചു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. തീരുമാനം വത്തിക്കാൻ അംഗീകരിച്ചു.
തന്റെ തീരുമാനം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതായും ഈയൊരു തീരുമാനം താൻ സ്വയം എടുത്തതാണെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു.

മാർ ജോര്‍ജ് ആലഞ്ചേരിക്ക് പകരക്കാരന്‍ ഫാദര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരക്കലിനെയാണ് നിയോഗിച്ചിരിക്കുന്നത്.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതാ അംഗങ്ങളുമായി ചര്‍ച്ച തുടരുവാന്‍ സിനഡ് സന്നദ്ധമാണെന്നും ഇതിനായി മാര്‍ ബോസ്‌കോ പുത്തൂര്‍ (കണ്‍വീനര്‍), ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, മാര്‍ എഫ്രേം നരികുളം, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group