പരിശുദ്ധ പിതാവിന്റെ സന്ദർശനം പ്രതീക്ഷിക്കുന്നു: ഉക്രെയ്ൻ ആർച്ച് ബിഷപ്പ്

മാർപ്പാപ്പയുടെ സന്ദർശനം ഉക്രെയ്നിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തലവൻ.കൊറോണ വൈറസ് പകർച്ചവ്യാധി ഉണ്ടാക്കുന്ന തടസ്സങ്ങൾക്കിടയിലും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് പറഞ്ഞു ,പാപ്പയുടെ ഉക്രൈൻ സന്ദർശനത്തെ ഏറെ സ്നേഹത്തോടെ വിശ്വാസി സമൂഹം സ്വാഗതം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു.അടുത്തിടെ ഇറാഖ് സന്ദർശിച്ചതുപോലെ, കോവിഡ് പ്രതിസന്ധികൾക്കിടയിലും ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്നതുപോലെ, പരിശുദ്ധ പിതാവ് ഉക്രെയ്ൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും” അദ്ദേഹം പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group