മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സിന് രൂപംനൽകി.

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടന പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിന് രൂപംനൽകി. ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിന് രൂപംനൽകിയത്.സീനിയര്‍ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് അധ്യക്ഷനായ കമ്മിറ്റിയില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സെക്രട്ടറിയും യൂഹാനോന്‍ മാര്‍ മിലിത്തോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, വൈദികട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍ എന്നിവര്‍ മറ്റു കൗണ്‍സില്‍ അംഗങ്ങളുമായി പ്രവര്‍ത്തിക്കും.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും യോഗത്തില്‍ പങ്കെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരുമല സെമിനാരി മുന്‍ മാനേജര്‍ ഔഗേന്‍ റമ്ബാന്റെയും വിയോഗത്തില്‍ മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group