മലയാളി വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു .

നാഗ്പൂരിൽ മലയാളി വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു.ചങ്ങനാശ്ശേരി അതിരൂപത പുന്നാക്കുന്നശ്ശേരി ഇടവകാഗമായ ബഹു ഫാദർ ലിജോ മാമ്പൂത്ര (37വയസ്സ് ) ആണ് ഇന്നലെ കോവിഡിന് ഇരയായത് .നാഗപുർ മിഷനിൽ മിഷനറി വൈദികനായി ശുശ്രുഷ ചെയ്തുവരികയായിരുന്നു അദ്ദേഹം കോവിഡ് ബാധയെത്തുടർന്ന് നാഗ്പൂറിലെയും ചന്ദ്രപൂറിലെയും ആശിപത്രികളിലെ അതിവിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കി എങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് നാഗ്പൂർ വികാരി ജെനെറാൾ ഫാ ജെറോം പിന്റോ അറിയിച്ചു. കോവിഡ് ബാധിച്ചുള്ള മരണമായതിനാൽ ഭൗതിക ശരീരം നാഗ്പൂറിൽ തന്നെ കോവിഡ് പ്രോട്ടോകോൾ പ്രകാരം അടക്കുമെന്ന് നാഗ്പൂർ അതിരൂപത ഔദ്യോഗികമായി അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group