മെഡിക്കൽ പഠനത്തിനിടെ ജപമാലകൾ നിർമിച്ച് മലയാളി വിദ്യാർഥിനി.

ജോർജിയ :വിദേശരാജ്യത്ത് തന്റെ മെഡിക്കൽ പഠനത്തിനിടെ ജപമാലകൾ നിർമിച്ചു ശ്രദ്ധ നേടുകയാണ് മലയാളി വിദ്യാർഥിനി. യൂറോപ്യൻ രാജ്യമായ ജോർജിയയിൽ മൂന്നാം വർഷ എംബിബിഎസ് പഠനം നടത്തുന്ന ആലുവ സ്വദേശിനി ഷെറിൻ ജോളിയാണു, മുത്തുകൾ കോർത്തു കൊന്തകൾ നിർമിച്ചു മരിയഭക്തിയുടെ
പ്രചാരകയാകുന്നത്.

ജോർജിയയിൽ ലഭ്യമായ മുത്തുകളും അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണു മനോഹരമായ ജപമാലകൾ ഷെറിൻ നിർമിക്കുന്നത്. അവിടുത്തെ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ഭാരവാഹി കൂടിയായ ഷെറിൻ, താൻ നിർമിക്കുന്ന ജപമാലകൾ സുഹൃത്തുക്കളും സഹപാഠികളും വഴി ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. ജീവിതത്തിൽ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അനുഭവിക്കാനായതിന്റെ സന്തോഷത്തിലാണു ജപമാലകൾ നിർമ്മിക്കുന്നതെന്ന് ഷെറിൻ പറയുന്നു.ആലുവ സ്വദേശിയും സിനിമാതാരവുമായ ജോളി മൂത്തേടന്റെയും നഗരസഭ കൗൺസിലർ സൈജി ജോളിയുടെയും മകളാണു 21 കാരിയായ ഷെറിൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group