മലയാളിയുo മണിപ്പൂരിലെ ആദ്യ രൂപതാ വൈദികനുമായ മോൺ. ജോസഫ്
കച്ചിറമറ്റം നിര്യാതനായി. 96 വയസായിരുന്നു. വാർദധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു അടുത്തയിടെ ദിവംഗതനായ ഇംഫാൽ മുൻ ആർച്ച് ബിഷപ് ജോസഫ് മിറ്റത്താനിന്റെ മരണത്തിന് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് മോണിസിഞ്ഞോറിന്റെ മരണം.
മണിപ്പൂരിലെ ദരിദ്രർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവ്യക്തിയായിരുന്നു മോൺസിഞ്ഞോർ. കഴിഞ്ഞ 60 വർഷക്കാലവും അദ്ദേഹം ഇവിടെയാണ് പ്രവർത്തിച്ചത്. ഫാ. മറ്റo എന്നാണ് ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ഇന്ന് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാരം നടക്കും.
1980 ലാണ് മണിപ്പൂർ രൂപത നിലവിൽവന്നത്. 1984 ൽ രൂപതാ വികാരിജനറലായി ഫാ. മറ്റം നിയമിതനായി. 25 വർഷം ആ പദവിയിൽ അദ്ദേഹം തുടർന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group