മലയാളി കത്തോലിക്ക വൈദികന് പോർച്ചുഗലിൽ ബഹുമതി

പൊതുസമൂഹത്തിന് നൽകിയ സ്തുത്യർഹ സേവനം കണക്കിലെടുത്ത് മലയാളി കത്തോലിക്ക വൈദികന് പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി. സാകേവം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായും, ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ഇടവക ദേവാലയത്തിന്റെ വികാരിയായും സേവനം ചെയ്യുന്ന ഫാ. പോൾ കൊല്ലിത്താനത്തുമലയിലിനാണ് ‘മെഡൽ ഓഫ് മെറിറ്റ്’ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂർസ് മുൻസിപ്പാലിറ്റിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് സാകേവം പരിധിയില്‍ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മെഡൽ ഓഫ് മെറിറ്റ് അദ്ദേഹത്തിന് നൽകാൻ അധികൃതർ തീരുമാനിച്ചത്.

സഭാ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി വിവിധ വിഷയങ്ങളില്‍ നടത്തിയ ഇടപെടലുമാണ് അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത്. നാളെ സെപ്റ്റംബർ നാലാം തീയതി മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ റിക്കാർഡോ ലിയോയുടെ സാന്നിധ്യത്തിൽ ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിൽവെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ഔദ്യോഗികമായ അംഗീകാരം നൽകും. ഇത്തരത്തില്‍ പോർച്ചുഗലിലെ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ആദ്യത്തെ മലയാളിയാണ് അദ്ദേഹം.

പാലാ രൂപതയിലെ വെമ്പള്ളിയില്‍ ചാക്കോ-മറിയക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ. പോൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group