മലയാളികൾക്ക് വീണ്ടും അഭിമാനമായി ഹിമാചൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് മലയാളി പെൺകുട്ടി

അതിസുന്ദരമെന്ന് പേരുകേട്ട ഹിമാചൽ പ്രദേശ് ഇന്ന് ഭീതിയുടെ താഴ്വരയാണ്. കുത്തിയൊലിച്ചു വരുന്ന ജലപ്രവാഹത്തില്‍ വീടുകളും കൂറ്റന്‍ മരങ്ങളും നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍.

മിന്നല്‍ പ്രളയത്തില്‍ മരണം തൊട്ടടുത്തേക്ക് ഒലിച്ചെത്തുകയാണെങ്കിലും ജീവന്‍ പോലെ തന്നെ പ്രധാനപ്പെട്ട വീടും സമ്പാദ്യങ്ങളും പിന്നിലുപേക്ഷിച്ച് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹിമാലചിലെ മണ്ടി നിവാസികള്‍.ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചെടുക്കുക എന്നത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണ്. വീട് വിട്ട് ഇറങ്ങില്ലെന്ന് ശഠിച്ച ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിയണമെന്ന് പറഞ്ഞ് മനസിലാക്കുന്ന ദൗത്യം സര്‍ക്കാര്‍ മണ്ടിയിലെ ഒരു എസ് പിയെയാണ് ഏല്‍പ്പിച്ചത്. ആളുകളെ വെറുതെ ബലമായി വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നില്ല വേണ്ടത്. അവരുടെ വൈകാരികതകളെക്കൂടി ഉള്‍ക്കൊണ്ട് അവരെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി ഒഴിപ്പിക്കണമായിരുന്നു. മണ്ടിയിലെ ലേഡി എസ് പി ആ ദൗത്യം ഏറ്റെടുത്തു. ഒന്നൊന്നായി ആളുകളെ ഒഴിപ്പിച്ചു. അങ്ങനെ ആ ഓഫിസര്‍ യഥാര്‍ത്ഥത്തില്‍ ഹിമാചല്‍ പ്രളയത്തിലെ സൂപ്പര്‍ ഹീറോയായി മാറുകയായിരുന്നു.

ഇനി ആരാണ് ആ ഓഫീസർ എന്നല്ലേ? ആളൊരു പാലക്കാടുകാരിയാണ്. പേര് സൗമ്യ സാംബശിവന്‍. ജഗ്ഗികളില്‍ താമസിക്കുന്ന 80 പേരെയാണ് സൗമ്യ സാംബശിവനും സംഘവും ഒഴിപ്പിക്കുന്നത്. ഇനിയും ഒഴിയാന്‍ മടിക്കുന്ന ആളുകള്‍ ഉണ്ടെന്നതിനാല്‍ സൗമ്യവും സംഘവും ശ്രമങ്ങള്‍ തുടരുകയാണ്.

കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് മാണ്ഡിയിലെ നാഗ്വിയില്‍ ആറ് പേര് ഒറ്റപ്പെട്ടത് ഉള്‍പ്പെടെയുള്ള സാഹചര്യമുണ്ടായിരുന്നു. മണ്ണിടിച്ചിലും മഴയും കുത്തിയൊലിച്ചുവരുന്ന ചെളിവെള്ളവും നിറഞ്ഞ വഴികളിലെത്തി, ദുരിത ബാധിത മേഖലകള്‍ ഉടനീളം സഞ്ചരിച്ച്, ജീവിച്ച സ്ഥലം വിട്ടുപോകില്ല എന്ന് ഉറപ്പിച്ചവരെ ഒഴിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സൗമ്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ദുരിതപ്പെയ്ത്തിനിടെ സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ വീടുകളിലുമെത്തി വീട്ടുകാരെ നേരില്‍ക്കണ്ട് സംസാരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നദിയുടെ തീരത്ത് താമസിക്കുന്ന, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സൗമ്യ പറയുന്നത്.ഹിമാചലിലെ കോട്ട്ഖായില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായ സമയത്ത് ഹിമാചല്‍ പൊലീസ് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഡബ്ല്യു നേഗിയെ സ്ഥലം മാറ്റിക്കൊണ്ടാണ് സൗമ്യയെ എസ്പിയായി നിയമിക്കുന്നത്. ഷിംലയില്‍ നിയമിതയാകുന്ന ആദ്യ വനിതാ ഐപിഎസ് ഓഫിസറാണ് സൗമ്യ. പിന്നീടങ്ങോട്ട് ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ ഹിമാചലില്‍ സൗമ്യയ്ക്ക് വലിയ ആരാധകരേയും സൃഷ്ടിക്കാന്‍ കഴിഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group